ഒന്നരക്കോടിയുടെ അസാധു​ േന​ാട്ട്​; ഹവാലബന്ധം അന്വേഷിക്കും

മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി പെരിന്തൽമണ്ണ: ഒന്നരക്കോടി രൂപയുടെ അസാധുേനാട്ടുകളുമായി മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി എടയൂർ അത്തിപ്പറ്റ മുട്ടിക്കൽ സിറാജുദ്ദീൻ (39), വളാഞ്ചേരി വെങ്ങാട് വാതുകാട്ടിൽ അബ്ബാസ് (37), തിരുവനന്തപുരം കവടിയാർ റെയിൻബോ വീട്ടിൽ ഷംസുദ്ദീൻ (60) എന്നിവരെയാണ് ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ, സി.െഎ ടി.എസ്. ബിനു, എസ്.െഎ വി.കെ. ഖമറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 1,51,07,000 രൂപയുടെ 1000, 500 കെട്ടുകളാണ് പിടിച്ചെടുത്തത്. നിരോധിച്ച നോട്ടുകളുമായി മൂന്നംഗ സംഘം രണ്ട് കാറുകളിൽ വളാഞ്ചേരി ഭാഗത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് വരുന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിന് സമീപത്ത് കഴിഞ്ഞദിവസം വൈകീട്ട് സംഘം പിടിയിലായത്. കാറുകളും കസ്റ്റഡിയിലെടുത്തു. സംഘത്തിന് ഇതരസംസ്ഥാനങ്ങളിലെ ഹവാല പണമിടപാടുകാരുമായി ബന്ധമുണ്ടോയെന്നന്വേഷിക്കുന്നുണ്ട്. നോട്ടുകളുടെ ഉറവിടത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. അസാധുനോട്ടുകൾ തിരിച്ചേൽപ്പിക്കാനുള്ള സമയം പൂർണമായും അവസാനിച്ചശേഷം ഇത്രയും വലിയ തുക പിടികൂടുന്നത് ഇതാദ്യമാണ്. നിരോധിത നോട്ടുകളുടെ ൈകമാറ്റം വ്യാപകമായി നടക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം സൈബർ സെൽ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ മൂവരെയും ജാമ്യത്തിൽ വിട്ടു. mpgsirajudeen സിറാജുദ്ദീൻ mpgabbas അബ്ബാസ് mpgshamsudeen ഷംസുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.