ആഹ്ലാദ പ്രകടനം

എടപ്പാൾ: രാജ്യസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച അഹ്മദ് പട്ടേലിന് അഭിവാദ്യമര്‍പ്പിച്ച് എടപ്പാളില്‍ കോൺഗ്രസ് പ്രവർത്തകർ നടത്തി. തവനൂര്‍ േബ്ലാക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നടത്തിയ പ്രകടനത്തിന് സി.എ. കാദര്‍, സുരേഷ് പൊല്‍പ്പാക്കര, ഇ.പി. രാജീവ്, സി. രവീന്ദ്രൻ, കെ. രാജീവ്, കുഞ്ഞാപ്പ പോത്തന്നൂർ തുടങ്ങിയവർ നേതൃത്വം നല്‍കി. photo: tir mp11 കോൺഗ്രസ് എടപ്പാളിൽ നടത്തിയ എം.ഇ.എസ് കോളജിലെ അക്രമം: അന്വേഷണ സമയപരിധി നീട്ടി പൊന്നാനി: ആഗസ്റ്റ് മൂന്നിന് പൊന്നാനി എം.ഇ.എസ് കോളജില്‍ നടന്ന അക്രമ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി 16 വരെ നീട്ടി. കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മുപ്പതോളം വിദ്യാർഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവരില്‍നിന്നും സാക്ഷികളായ ജീവനക്കാരില്‍നിന്നും തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന അന്വേഷണ കമീഷ‍​െൻറ ആവശ്യം പരിഗണിച്ചാണ് പ്രിന്‍സിപ്പലി‍​െൻറ അധ്യക്ഷതയില്‍ ചേർന്ന കോളജ് കൗൺസില്‍ സമയം നീട്ടിയത്. നോട്ടീസ് നൽകിയിരുന്നെങ്കിലും സസ്പെൻഡ് ചെയ്യപ്പെട്ട ഏതാനും വിദ്യാർഥികള്‍ക്ക് അന്വേഷണ കമീഷൻ മുമ്പാകെ ഹാജരാകാന്‍ ബുധനാഴ്ച സാധിച്ചിരുന്നില്ല. സ്റ്റാഫ്‌ ക്ലബ് യോഗത്തില്‍ സെക്രട്ടറി ഡോ. എ.ആര്‍. സീന അവതരിപ്പിച്ച പ്രമേയത്തില്‍, അക്രമവുമായി ബന്ധപ്പെട്ട് അധ്യാപകരെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് രക്ഷിതാക്കളിലും പൊതുജനങ്ങളിലും തെറ്റിദ്ധാരണയുണ്ടാക്കുന്നതും കോളജി‍​െൻറ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്നും അധ്യാപകര്‍ രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നില്ലെന്നും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.