കോൺഗ്രസ് ​പ്രതിഷേധ മാർച്ച്​

ഷൊർണൂർ: ഷൊർണൂർ മുനിസിപ്പാലിറ്റി പരിധിയിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. ജല അതോറിറ്റി ഓഫിസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ പിന്നീട് എൻജിനീയറെ ഉപരോധിച്ചു. സ്പെഷൽ ബ്രാഞ്ച് എസ്.ഐ സുനിൽ സിങ്ങി​െൻറ മധ്യസ്ഥതയിൽ ഉടൻതന്നെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് ടി.കെ. ബഷീർ, ഡി.സി.സി സെക്രട്ടറിമാരായ വി.കെ.പി. വിജയനുണ്ണി, വി.കെ. ശ്രീകൃഷ്ണൻ, ഷൊർണൂർ വിജയൻ, കെ. കൃഷ്ണ കുമാർ, വിജയ് പ്രകാശ് ശങ്കർ, വി. ആനന്ദ്, കെ. ദീപക് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.