പല്ലാർമംഗലത്ത് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു

ലെക്കിടി: കഴിഞ്ഞ ദിവസം ലെക്കിടി പല്ലാർമംഗലത്ത് എത്തിയ കാട്ടാനകൾ വാഴത്തോട്ടവും കൃഷിയും വ്യാപകമായി നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് പല്ലാർമംഗലം ഹരിദാസി‍​െൻറ വാഴത്തോട്ടത്തിൽ കയറി വ്യാപകമായി നാശം വരുത്തിയത്. 300ലേറെ വാഴകൾ കാട്ടാനകൾ ചവിട്ടിയും വലിച്ചിട്ടും നശിപ്പിച്ചു. സമീപത്തെ ജയയുടെ കൊയ്തെടുക്കാറായ അര ഏക്കറോളം നെൽകൃഷിയും നശിപ്പിച്ചിട്ടുണ്ട്. കൊട്ടേക്കാട് വീണ്ടും കാട്ടാന പാലക്കാട്: കൊട്ടേക്കാട് വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞ ദിവസം പുലർച്ചയാണ് കാളിപ്പാറ ബസ് സ്റ്റോപ്പിന് സമീപം രണ്ട് കാട്ടാനകൾ ഇറങ്ങിയത്. പത്രവിതരണത്തിന് പോയവരാണ് ആനയെ കണ്ടത്. എന്നാൽ, നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല. പുതുശ്ശേരി ഭാഗത്തേക്കാണ് ആനകൾ പോയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.