വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ജീപ്പ് മറിഞ്ഞ്​ അഞ്ചുപേർക്ക് പരിക്ക്

തേഞ്ഞിപ്പലം: സ്‌കൂള്‍ വിദ്യാര്‍ഥികളെ കയറ്റി പോവുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ച് കുട്ടികള്‍ക്ക് പരിക്ക്. പുത്തൂര്‍ പള്ളിക്കല്‍ ഹൈസ്‌കൂൾ വിദ്യാര്‍ഥികളുമായി പോയ ജീപ്പാണ് ബുധനാഴ്ച വൈകീട്ട് അപകടത്തില്‍ പെട്ടത്. പുത്തൂര്‍ ചിറക്കല്‍മാട് ഭാഗത്തെ ഇറക്കത്തില്‍ എത്തിയപ്പോൾ നിയന്ത്രണംവിട്ട ജീപ്പ് റോഡില്‍ മറിയുകയായിരുന്നു. വിദ്യാർഥികളായ റിൻഷ (12), ദിൽഷാന (12), ജസില്‍ (12), തസ്‌നി (13), ശമീല (13), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ജീപ്പില്‍ നിറയെ വിദ്യാര്‍ഥികളുണ്ടെങ്കിലും മറ്റു കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.