MWpkm1 __MW__

കൽപകഞ്ചേരി പഞ്ചായത്തിൽ വ്യാപക അഴിമതി -സി.പി.എം കൽപകഞ്ചേരി: ഗ്രാമപഞ്ചായത്തിലെ നിർമാണ പ്രവൃത്തികളും പദ്ധതി നിർവഹണത്തിലും വ്യാപക അഴിമതിയാണ് നടക്കുന്നതെന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എല്ലാ പ്രവൃത്തികളും പ്രസിഡൻറി​െൻറ ബിനാമികളാണ് നടത്തുന്നത്. ഒാരോ പ്രവൃത്തിയിലും വലിയ വെട്ടിപ്പ് നടത്തി ലക്ഷങ്ങളാണ് സമ്പാദിക്കുന്ന്. ബിനാമികളായ കോൺട്രാക്ടർമാർക്ക് പ്രവൃത്തി ലഭിച്ചില്ലെങ്കിൽ അവയുടെ ടെൻഡർ നടപടികൾ നിർത്തിവെപ്പിക്കുക, കൺവീനർ പ്രവൃത്തികൾ ട​െൻറർ പ്രവൃത്തികളാക്കുക എന്നിവയാണ് നടക്കുന്നത്. ആസ്തി രജിസ്റ്ററിൽ ഇല്ലാത്ത പല റോഡുകളും ടാർ ചെയ്തത് പ്രസിഡൻറിന് അഴിമതി വിഹിതം പറ്റാനാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ചട്ടങ്ങൾ ലംഘിച്ച് പ്രസിഡൻറ് ബന്ധു നിർമിക്കുന്ന കെട്ടിടത്തി​െൻറ പേരിൽ കൈക്കൂലി വാങ്ങുകയും പരാതി ഉയർന്നപ്പോൾ പരാതിക്കാരനെ ആളെ വിട്ട് മർദിക്കുകയും ചെയ്തു. അത്യുൽപാദന ശേഷിയുള്ളതും ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തതുമായ കോഴികൾക്ക് പകരം പഞ്ചായത്തിൽ വിതരണം ചെയ്യുന്ന മുട്ടക്കോഴികൾ പ്രസിഡൻറി​െൻറ വീട്ടിലെ ഫാമിൽ ഉൽപാദിപ്പിക്കുന്നവയാണ്. ഇത്തരം അഴിമതികളിൽ പ്രതിഷേധിച്ച് ലീഗിലെ ഒരു വിഭാഗത്തി​െൻറ നിസ്സഹകരണത്തിൽ പഞ്ചായത്തിലെ നിരവധി ഗ്രാമസഭകൾ നടക്കാതെ പിരിച്ചുവിെട്ടന്നും അവർ പറഞ്ഞു. അയിരാനി ജി.എം.എൽ.പി സ്കൂൾ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട് പ്രസിഡൻറ് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പ്രസ്തുത പ്രവൃത്തിയിൽ ക്രമക്കേടുണ്ടെങ്കിൽ സമഗ്ര അന്വേഷണം നടത്തണം. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാതെ പ്രതിപക്ഷ മെംബർമാരുടെ വാർഡുകളിൽ വികസനം നടത്താൻ ഫണ്ട് തരില്ലെന്ന ധിക്കാരപരമായ നിലപാടാണ് പ്രസിഡൻറ് സ്വീകരിക്കുന്നതെന്നും ഇവർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ സി.പി.എം ബ്രാഞ്ച് ഭാരവാഹികളായ കോട്ടയിൽ ഷാജിത്ത്, ടി. വാസു, കെ. ഇബ്രാഹിം എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.