നാഗാസാക്കി ദിനാചരണം

പൂക്കോട്ടുംപാടം: ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിൽ നാഗാസാക്കി ദിനാചരണവും ക്വിറ്റ് ഇന്ത്യ വാർഷികവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർഥികൾ അണിയിച്ചൊരുക്കിയ 'യുദ്ധക്കെടുതികളും സമാധാനത്തി​െൻറ പൊൻപുലരിയും' ദൃശ്യാവിഷ്കാരം വിജ്ഞാനപ്രദമായി. മലയാള അധ്യാപകൻ പ്രജീഷ് ആലിക്കോട് ടാബ്ലോ രൂപകൽപന ചെയ്തു. പരിപാടികൾ അഖിലേന്ത്യ സി.ബി.എസ്.ഇ മാനേജേഴ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി എം. അബ്ദുൽനാസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. പൂക്കോട്ടുംപാടം: എ.യു.പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് നാഗസാക്കി ദിനാചരണ ഭാഗമായി വിദ്യാർഥികൾ സ്കൂൾ മൈതാനത്ത് യുദ്ധവിരുദ്ധ സന്ദേശമായി 'നോ വാർ' ഡിസ്പ്ലേ ഒരുക്കി. മുഴുവൻ കുട്ടികളും 'യുദ്ധം വേണ്ട' സന്ദേശമെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു. ക്ലാസ് തല യുദ്ധവിരുദ്ധ ചാർട്ട് നിർമാണവും നടന്നു. ദിനാചരണ ചടങ്ങുകൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി. സുന്ദരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ വി. യൂസഫ് സിദ്ദീഖ് യുദ്ധവിരുദ്ധ സന്ദേശം നൽകി. പി.ടി.എ ഭാരവാഹികളായ റഷീദ് മുണ്ടശ്ശേരി, ടി. ആയിഷ, വി.ബി. വിനുരാജ്, പി.പി. നസീർ ബാബു, അൻവർ കോക്കുത്ത്, സി. ഖൈറുന്നീസ, എൻ. ആരിഫ, സ്റ്റാഫ് സെക്രട്ടറി എസ്. ഉഷാകുമാരി, വി.എ. മേഴ്സി, ടി. സുരേഷ്, സി.ബി. പുഷ്പജ, കെ. ഫസൽ ഹഖ് എന്നിവർ സംസാരിച്ചു. പൂക്കോട്ടുംപാടം: ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. പ്ലേ കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികള്‍ പൂക്കോട്ടുംപാടം അങ്ങാടി ചുറ്റി. പ്രിന്‍സിപ്പല്‍ സി.പി. സതീരത്നം റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. പ്രോഗ്രാം ഓഫിസര്‍ എ. റിയാസ് ബാബു കെ.എന്‍. ഉഷ, എ. മനോജ്‌ കുമാര്‍, സന്ധ്യ ബിനിത, ടി.എസ്. മിനി, ജയേഷ്, വിദ്യാര്‍ഥികളായ കെ. അശ്വിന്‍, സഫ്ദര്‍ കടവത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.