മൊബൈൽ ഫോൺ വഴി സമ്മാന തട്ടിപ്പ് തുടരുന്നു

നിലമ്പൂർ: സമ്മാന പദ്ധതികളിൽ വിജയിച്ചതായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾ വീണ്ടും സജീവം. ഓണസമ്മാനമായി 20,000 രൂപ വിലയുള്ള ഗാലക്സി ജെ -7 ഫോൺ ലഭിെച്ചന്ന് കാണിച്ച് വഴിക്കടവ് സ്വദേശിയായ യുവാവിൽനിന്ന് തട്ടിയത് 3250 രൂപ. ഒരു മാസം മുമ്പാണ് ഡൽഹി കേന്ദ്രീകരിച്ചുള്ള ഒരു സ്ഥാപനത്തിൽ നിന്ന് യുവാവിന് ഫോൺ വന്നത്. സമ്മാനമായി ലഭിച്ച ഫോൺ തപാൽമാർഗം അയക്കുമെന്നും കൈപ്പറ്റുേമ്പാൾ തപാൽ ചെലവ് മാത്രം അടച്ചാൽ മതിയെന്നുമായിരുന്നു ഫോൺ സന്ദേശം. ചൊവ്വാഴ്ച വഴിക്കടവ് തപാൽ ഒാഫിസിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പണം നൽകി പാഴ്സൽ കൈപ്പറ്റി. തട്ടിപ്പാവാൻ സാധ‍്യതയുണ്ടെന്ന് തപാൽ ജീവനക്കാർ ചൂണ്ടിക്കാണിച്ചെങ്കിലും ഇതു വകവെക്കാതെയായിരുന്നു 3250 രൂപ നൽകി സാധനം കൈപ്പറ്റിയത്. വീട്ടിലെത്തി തുറന്നുനോക്കിയപ്പോഴാണ് കമ്പളിപ്പിക്കപ്പെട്ടതായി ബോധ‍്യപ്പെട്ടത്. മനോഹരമായ കവറിനുള്ളിലെ പെട്ടിയിൽ വിലകുറഞ്ഞ ലോഹം കൊണ്ടുണ്ടാക്കിയ മൂന്ന് രൂപങ്ങളാണ് ഉണ്ടായിരുന്നത്. മലയാളത്തിൽ സ്ത്രീ ശബ്ദത്തിലാണ് നിരവധി തവണ യുവാവിനെ തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടിരുന്നത്. 9758200367, 8881091711 നമ്പറുകളിലാണ് വിളിച്ചിരുന്നത്. സമ്മാനം കൈപ്പറ്റിയ ശേഷം ഈ നമ്പറിലേക്ക് വിളിച്ചെങ്കിലും ആദ‍്യം റിംഗ് ചെയ്തിരുന്ന ഫോൺ പിന്നീട് സ്വിച്ചിഡ് ഓഫ് ആയിരുന്നു. സമാനമായ രീതിയിൽ മേഖലയിൽ പലയിടങ്ങളിലും യുവാക്കളും വീട്ടമ്മമാരും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവുന്നുണ്ട്. ഡയമണ്ട് നെക്ലേസ് സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അകമ്പാടത്തെ വീട്ടമ്മക്ക് അടുത്ത കാലത്ത് നഷ്ടപ്പെട്ടത് പതിനായിരം രൂപയാണ്. വില കുറഞ്ഞ മുത്തുമാലകളാണ് തപാലിലുണ്ടായിരുന്നത്. കാർ, വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ, ആഭരണങ്ങൾ മുതലായവ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞും പലരിൽ നിന്നും പണം തട്ടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. പടം:1 - വഴിക്കടവിലെ യുവാവിന് തപാൽ മാർഗം ലഭിച്ച വില കുറഞ്ഞ ലോഹ തകിടിൽ നിർമിച്ച രൂപങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.