റെയിൽവേ കോച്ച് ഫാക്ടറി നടപ്പാക്കില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്ന് മന്ത്രി തിരുവനന്തപുരം: കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന് നിയമസഭയില്‍ അറിയിച്ചു. ഇവിടെനിന്ന് അലുമിനിയം കോച്ചുകള്‍ നിര്‍മിക്കുമെന്നാണ് അറിയിച്ചത്. കേരളത്തിെൻറ വികസനത്തോട് കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിെൻറ ഉത്തമദൃഷ്ടാന്തമാണ് ഈ പദ്ധതിയെന്നും കെ.വി. വിജയദാസിെൻറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. 64 വര്‍ഷം മുമ്പാണ് പ്രതിപക്ഷനേതാവായിരുന്ന എ.കെ.ജി ലോക്സഭയില്‍ ഇത് ഉന്നയിച്ചത്. അദ്ദേഹം മരിച്ചിട്ട് തന്നെ 40 വര്‍ഷമായി. ഇവിടെ ഈ ഫാക്ടറിക്ക് തറക്കല്ലിട്ടിട്ട് ഒമ്പത് വര്‍ഷവുമായി. ദീര്‍ഘകാലമായി കേരളത്തിെൻറ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാറുകള്‍ അവഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.