നാഗസാക്കി ദിനാചരണം

കരുവാരകുണ്ട്: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നടത്തി. 'അചിന്ത്യം ആ ദിനങ്ങൾ' ഡോക്യുമ​െൻററി പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ കെ. അജിത ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ എം. മനോജ്, ബി.ബി. ഹരിദാസ്‌ എന്നി വർ സംസാരിച്ചു. മുഹമ്മദ് ആദിൽ, എ. വിവേക്, എൻ.കെ. മുവാഹിദ് എന്നിവർ നേതൃത്വം നൽകി. കരുവാരകുണ്ട്: പുൽവെട്ട ജി.എൽ.പി സ്കൂളിൽ നാഗസാക്കി ദിനാചരണ ഭാഗമായി വിദ്യാർഥികൾ സമാധാന ദീപം തെളിയിച്ചു. ഷൗക്കത്ത് മാസ്റ്റർ, സബ്ന, രശ്മി, രാജേഷ് എന്നിവർ നേതൃത്വം നൽകി. കെ. അബ്ദുറഹ്മാൻ മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.