മലപ്പുറത്ത് 45 അനധികൃത മുൻഗണന കാർഡുകൾ പിടികൂടി

മലപ്പുറം: എം.എസ്.പി പരിസരം, വലിയങ്ങാടി എന്നിവിടങ്ങളിലെ വീടുകളിൽ ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 45 അനധികൃത മുൻഗണന കാർഡുകൾ കണ്ടെത്തി. ജില്ല സപ്ലൈ ഓഫിസർ ജ്ഞാനപ്രകാശ്, ഏറനാട് താലൂക്ക് സപ്ലൈ ഓഫിസർ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകൾ നീണ്ട പരിശോധന. ജില്ല, താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് വന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അതേ സമയം പൊതുജനങ്ങൾക്ക് പുറമെ സർക്കാർ ഉദ്യോഗസ്ഥർ, പെൻഷൻകാർ എന്നിവരുടേതടക്കം 1031 അനധികൃത റേഷൻ കാർഡുകൾ ഏറനാട് താലൂക്ക് സപ്ലൈ ഓഫിസിന് കീഴിൽ മാത്രം കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പന്തലൂർ, ആനക്കയം ഭാഗങ്ങളിലായിരിക്കും തുടർ ദിവസങ്ങളിൽ പരിശോധനയെന്നും ഇവർ അറിയിച്ചു. ജൂനിയർ സൂപ്രണ്ട് ഉണ്ണിക്കോമു, അസിസ്റ്റൻറ് സപ്ലൈ ഓഫിസർ ദിലീപ്, റേഷനിങ് ഇൻസ്പെക്ടർമാരായ ഫക്രുദ്ദീൻ, അബ്ദു, മറ്റു ജീവനക്കാരായ പ്രദീപ്, വിപിൻ, സജി, ദിനേശൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.