ഇടുക്കി മെഡിക്കൽ കോളജിൽ അടുത്തവർഷം പ്രവേശനത്തിന്​ നടപടി

തിരുവനന്തപുരം: ഇടുക്കി മെഡിക്കൽ കോളജിൽ അടുത്തവർഷം (18–19) പ്രവേശനം ആരംഭിക്കാൻ മെഡിക്കൽ കൗൺസിലിന് അപേക്ഷ സമർപ്പിച്ചതായി മന്ത്രി കെ.കെ. ൈശലജ അറിയിച്ചു. ഹോസ്റ്റലടക്കം സൗകര്യങ്ങൾ ഒരുക്കാൻ 102 കോടി രൂപയുടെ ഭരണാനുമതി ഉടൻ നൽകും. 300 കിടക്കകളുള്ള ആശുപത്രി കെട്ടടിത്തി​െൻറ നിർമാണം പുരോഗമിക്കുന്നു. അക്കാദമിക് ബ്ലോക്ക് ഡിസംബറിൽ പൂർത്തിയാകും. അധ്യാപക–അനധ്യാപക തസ്തിക സൃഷടിക്കാൻ നിർദേശം സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ പ്രവേശനംകിട്ടിയ കുട്ടികളെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് മാറ്റി. ഇവർക്ക് അംഗീകാരം കിട്ടുംവിധം നടപടി സ്വീകരിക്കുമെന്നും റോഷി അഗസ്റ്റി​െൻറ സബ്മിഷന് മറുപടിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.