ഹിരോഷിമ നാഗസാക്കി ദിനാചരണം

കൊണ്ടോട്ടി: ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബ് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. യുദ്ധവിരുദ്ധ സന്ദേശം വിളിച്ചോതി 1001 സഡാക്കോ കൊക്കുകളെ പറത്തുകയും മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. സി.ഐ എം. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന യുദ്ധവിരുദ്ധ ചലച്ചിത്രമേള പി.ടി.എ പ്രസിഡൻറ് എം.ഡി. ഹനീഫ ഉദ്ഘാടനം ചെയ്തു. പി.ടി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ മുഴുവൻ കുട്ടികളും യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. സോഷ്യൽ സയൻസ് ക്ലബ് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സി.കെ. സുഹറാബി, ഫൈസൽ, പി.കെ.എം. ശഹീദ്, എം. അബ്ദുൽ ഖാദർ, വി.കെ. സുബൈദ, ബഷീർ തൊട്ടിയൻ തുടങ്ങിയവർ സംസാരിച്ചു. മൊറയൂർ: മൊറയൂർ ജി.എം.എൽ.പി സ്‌കൂൾ കുട്ടികൾ മൊറയൂർ ടൗണിൽ യുദ്ധവിരുദ്ധ റാലി നടത്തി. പോസ്റ്റർ, പ്ലക്കാർഡ് നിർമാണം, സഡാക്കോ കൊക്ക് നിർമാണം, പ്രശ്‌നോത്തരി എന്നിവ നടത്തി. സുബൈദ, എം.ടി. റഷീദ്, തങ്കവല്ലി, കെ. ഉമ്മർ, ബി.കെ. മൃദുല, ലത്തീഫ് മംഗലശ്ശേരി എന്നിവർ നേതൃത്വം നൽകി. കൊണ്ടോട്ടി: വിളയിൽ പറപ്പൂർ വി.പി.എ.യു.പി സ്‌കൂളിൽ നാഗസാക്കി ദിനം ആചരിച്ചു. സമൂഹ ചിത്രരചന ടി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എം. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. അനിൽകുമാർ, സി.സി. സുധീർ, കെ.എം. ബിന്ദു, പി. വാസുദേവൻ, കെ. വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. കൊണ്ടോട്ടി: ഹിരോഷിമ നാഗസാക്കി ദിനാചരണത്തി​െൻറ ഭാഗമായി മർകസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ഡിപ്പാർട്മ​െൻറും വിദ്യാർഥികളും യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. കൊളാഷ് ചിത്രരചന മത്സരവും സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് അധ്യാപികമാരായ പ്രധാനാധ്യാപിത കെ. റസിയ, ഫാത്തിമ സുഹ്റ, സക്കീന, സമീന, പ്രിൻസിപ്പൽ സി. മുൻസിർ, മോറൽ സ്റ്റഡീസ് ഡയറക്ടർ സമീർ വടുതല എന്നിവർ സംബന്ധിച്ചു. 'ക്വിറ്റ് മോദി' മുദ്രാവാക്യത്തിന് സമയമായി -ബാലചന്ദ്രൻ വടക്കേടത്ത് കൊണ്ടോട്ടി: ഇന്ത്യയിൽ 'ക്വിറ്റ് മോദി' മുദ്രാവാക്യം മുന്നോട്ടുവെക്കേണ്ട സമയമായെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത്. ക്വിറ്റ് ഇന്ത്യ സമരത്തി​െൻറ 75ാം വാർഷികത്തോടനുബന്ധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി കൊണ്ടോട്ടിയിൽ നടത്തിയ സെമിനാറിൽ 'ഇന്ത്യൻ ദേശീയതയിൽ ഉണർത്തുന്ന ചിന്തകൾ' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജനവിഭാഗങ്ങളെയും ഒരുമിപ്പിച്ചു നിർത്തുന്ന ഒരു ചരടാണ് ഇന്ത്യൻ ദേശീയത. ദേശീയതയെ പതുക്കെ ജനമനസ്സുകളിൽനിന്ന് പടിയിറക്കി വിട്ട് ഇന്ത്യൻ ജനതയെ ഛിന്നഭിന്നമാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി സെമിനാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുറഹ്മാൻ, സി. സുകുമാരൻ, സക്കീർ പുല്ലാര, യു. അബൂബക്കർ, കെ. വേദവ്യാസൻ, എം.എ. റസാഖ്, വി. നൗഷാദലി, കെ.പി.കെ. തങ്ങൾ, ഒ. രാജൻ, പി.പി. മൂസ, റിയാസ് മുക്കോളി, പി.എ. അബ്ദുൽ അലി മാസ്റ്റർ, ടി. ആലിഹാജി തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ അലി മാസ്റ്റർ, ടി. ആലി ഹാജി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.