ഇരട്ടക്കണ്ണി വല ഉപയോഗിച്ച് മീൻപിടിത്തം: എട്ട്​ വള്ളക്കാർ പിടിയിൽ

പൊന്നാനി: ഇരട്ടക്കണ്ണി വല ഉപയോഗിച്ച് കുഞ്ഞുമത്സ്യങ്ങളെ പിടിച്ച എട്ട് വള്ളക്കാർക്കെതിരെ ഫിഷറീസ് വകുപ്പ് നടപടി എടുത്തു. തീരപ്രദേശം കേന്ദ്രീകരിച്ച് പ്രജനനം നടന്ന കുഞ്ഞൻമത്തി ഉൾപ്പടെ ചെറുമീനുകളെയാണ് നിരോധിച്ച ഇരട്ടക്കണ്ണി വല ഉപയോഗിച്ച് വള്ളക്കാർ വലയിൽ കുരുക്കിയത്. ചെറുമീനുകൾ പിടിച്ചെടുത്ത് കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലേക്ക് വളം നിർമാണത്തിന് കയറ്റി അയക്കുന്ന സംഘം ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ട്രോളിങ് നിരോധന സമയത്ത് ദിവസവും 25 ലോറി വീതം ചെറുമീനുകളാണ് ഇത്തരത്തിൽ വളം നിർമാണത്തിന് കടത്തിയത്. ഇതുകാരണം മത്തി, മാന്തൾ, വേളൂരി തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞിരുന്നു. പിടിച്ചെടുത്ത വള്ളങ്ങൾക്ക് 20,000 രൂപ പ്രകാരം പിഴ ചുമത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.