സമരച്ചൂളയിലെ പൊള്ളുന്ന അനുഭവവുമായി ഏഴുവയസ്സുകാരന്‍

സമരച്ചൂളയിലെ പൊള്ളുന്ന അനുഭവവുമായി ഏഴുവയസ്സുകാരന്‍ കാക്കനാട്: പുതുവൈപ്പ് പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ മുൻ ഡി.സി.പിക്കെതിരെ ഏഴുവയസ്സുകാര​െൻറ അപ്രതീക്ഷിത പ്രതികരണം. പുതുവൈപ്പ് എൽ.പി.ജി പ്ലാൻറ് വിരുദ്ധ സമരത്തില്‍ പൊലീസ് മർദനത്തില്‍ പരിക്കേറ്റ ഏഴുവയസ്സുകാരന്‍ അലനാണ് പൊലീസ് മേധാവിക്കെതിരെ രംഗത്തെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്ത തന്നെയും സഹോദരനെയും പൊലീസ് തല്ലിയെന്നായിരുന്നു കമീഷന് മുന്നിലെത്തിയ അല​െൻറ മൊഴി. സമരക്കാരെ പൊലീസ് തല്ലുന്നത് നേരില്‍ക്കണ്ടുവെന്നും അലന്‍ മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസി​െൻറ ചോദ്യത്തിന് മറുപടി നല്‍കി. സമരമുഖത്ത് ഒരുവിധ അതിക്രമവും നടന്നിട്ടില്ലെന്ന് കമീഷന്‍ മുമ്പാകെ ഹാജരായി ദൃശ്യങ്ങള്‍സഹിതം വിശദീകണം നടത്തുമ്പോഴാണ് മുൻ കൊച്ചി ഡി.സി.പി യതീഷ് ചന്ദ്രക്ക് 'സമര ഭട​െൻറ' അപ്രതീക്ഷിത ആക്രമണം നേരിടേണ്ടിവന്നത്. കൂടുതല്‍ വിശദീകരണം കുട്ടിയില്‍നിന്ന് കമീഷന്‍ ആരായുകയും ചെയ്തു. യതീഷ് ചന്ദ്രക്കുനേരെ കൈ ചൂണ്ടിയായിരുന്നു കുട്ടിയുടെ പ്രതികരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.