നിലമ്പൂർ ഗവ. കോളജിന് അനുമതി: എം.എൽ.എയുടേത് വ‍്യാജ പ്രചാരണം ^എം.എസ്.എഫ്

നിലമ്പൂർ ഗവ. കോളജിന് അനുമതി: എം.എൽ.എയുടേത് വ‍്യാജ പ്രചാരണം -എം.എസ്.എഫ് നിലമ്പൂര്‍: നിലമ്പൂര്‍ ഗവ. കോളജിന് ധനകാര്യവകുപ്പി​െൻറ അനുമതി ലഭിെച്ചന്ന വാര്‍ത്ത എം.എല്‍.എ ഓഫിസി​െൻറ വ്യാജ പ്രചാരണമാണെന്ന് എം.എസ്.എഫ് നിയോജകമണ്ഡലം കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പ് ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ അനുമതി ലഭിച്ചെന്ന വാര്‍ത്തയില്‍ നിജസ്ഥിതിയില്ലെന്ന് അറിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു. വിദ‍്യാർഥികളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് എം.എൽ.എ ചെയ്തത്. പൂക്കോട്ടുംപാടത്ത് കോളജ് വരുന്നതിൽ എം.എസ്.എഫിന് എതിർപ്പില്ല. എന്നാൽ, തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ ഒഴിവാക്കി ഈ വർഷംതന്നെ കോളജി‍​െൻറ പ്രവർത്തനം തുടങ്ങാനുള്ള നടപടി ഉണ്ടാവണം. ഇല്ലെങ്കിൽ കൂടുതൽ സമരപരിപാടികൾക്ക് നേതൃത്വം നൽകും. വാര്‍ത്തസമ്മേളനത്തില്‍ കെ.പി. റമീസ്, എന്‍.കെ. അഫ്‌സല്‍, കെ. സാജിദ്, ബിഷര്‍ ചുള്ളിയോട്, എ.പി. നിഷാദ്, ഇര്‍ഷാദ് കരുളായി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.