കൈമാറൽ സമയം തീർന്നശേഷം പെരിന്തൽമണ്ണയിൽ​ പിടികൂടിയത്​ ആറ്​ കോടിയുടെ അസാധുനോട്ടുകൾ

പെരിന്തൽമണ്ണ: അസാധുനോട്ടുകൾ കൈമാറാനുള്ള സമയം അവസാനിച്ച ശേഷം മൂന്ന് കേസുകളിലായി പെരിന്തൽമണ്ണ പൊലീസ് ആറ് കോടിരൂപ പിടികൂടുകയും ഇൗകേസുകളിലായി 11 പേരെ കസ്റ്റഡിയിലെടുക്കുകുയും ചെയ്തു. കഴിഞ്ഞദിവസം മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിന് സമീപം 1,51,07,000 രൂപ മൂല്യമുള്ള 1000, 500 കെട്ടുകളുമായി സിറാജുദ്ദീൻ, അബ്ബാസ്, ഷംസുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തു. ഇതിന് മുമ്പ് രണ്ട് കേസുകളിലായി നാലര കോടിയുടെ അസാധു നോട്ടുകൾ പിടിച്ചെടുക്കുകയും എട്ട് പേെര അറസ്റ്റ് ചെയ്യുകയുമുണ്ടായി. പിടികൂടുന്ന നിരോധിത നോട്ടുകളുടെ സീരിയൽ നമ്പറടക്കം രേഖപ്പെടുത്തി കോടതിയിൽ നൽകണമെന്നത് ഏറെ അധ്വാനമുള്ള ജോലിയാകയാൽ നോട്ടുകൾ കെട്ടുകളാക്കി സീൽ ചെയ്ത് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയായിരുന്നു. ഇനി അവ പരിശോധിക്കേണ്ടി വന്നാൽ മാത്രമേ സീൽ തുറക്കാനാവൂ. നിരോധിത നോട്ടുകളുടെ മൂല്യത്തി​െൻറ 30 ശതമാനം കമീഷൻ കഴിച്ച് ബാക്കി തുകക്ക് നല്ല നോട്ടുകൾ നൽകുമെന്ന തരത്തിൽ വൻ ഉൗഹകച്ചവടം നടക്കുന്നതായി പൊലീസ് പറയുന്നു. ഇത്തരത്തിലുള്ള കൈമാറ്റത്തിനാണോ ഇവ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്. പ്രബേഷനറി എസ്.െഎ എം.പി. രാജേഷ്, എ.എസ്.െഎ ജോർജ്, ഷാഡോ പൊലീസിലെ സി.പി. മുരളീധരൻ, പി.എൻ. മോഹനകൃഷ്ണൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ, അനീഷ് ചാക്കോ, ബാലകൃഷ്ണൻ, വാരിജാക്ഷൻ, രത്നാകരൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.