ഫലസ്തീൻ ജനതയുടേത്​ അതിജീവനത്തി​​​െൻറ പോരാട്ടം -^മഫാസ് യൂസുഫ്

ഫലസ്തീൻ ജനതയുടേത് അതിജീവനത്തി​െൻറ പോരാട്ടം --മഫാസ് യൂസുഫ് ശാന്തപുരം: ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടം അതിജീവനത്തിേൻറതാണെന്ന് പ്രമുഖ ഫലസ്തീൻ പത്രപ്രവർത്തകയും അൽജസീറ കോളമിസ്റ്റുമായ മഫാസ് യൂസുഫ്. ശാന്തപുരം അൽജാമിഅയിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ലോകത്ത് ഇത്രയേറെ മനുഷ്യാവകാശം നിഷേധിക്കപ്പെടുന്ന ജനത വേറെയില്ല. സ്വന്തം മണ്ണിന് വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം. അതിന് ഇന്ത്യയെന്ന മഹത്തായ രാജ്യത്തി​െൻറ പിന്തുണ എക്കാലത്തുമുണ്ടായിട്ടുണ്ട്. മസ്ജിദുൽ അഖ്സയിൽ പോലും ആരാധന സ്വാതന്ത്ര്യം നിഷേധിക്കാൻ ധൃഷ്ടരായ ഇസ്രായേലി​െൻറ വികൃതമുഖം തിരിച്ചറിയണമെന്നും അവർ പറഞ്ഞു. യോഗത്തിൽ അൽജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് അധ്യക്ഷത വഹിച്ചു. അസി. റെക്ടർ ഇല്യാസ് മൗലവി സ്വാഗതവും മറിയം സകരിയ്യ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.