ജില്ലയെ പഠിക്കാൻ ​ത്രിപുരയിലെ 'പെണ്ണുങ്ങൾ'

മലപ്പുറം: കുടുംബശ്രീ പ്രവർത്തനങ്ങളും പഞ്ചായത്തുകൾ വഴി അവ നടപ്പാക്കുന്നതും പഠിക്കാൻ ത്രിപുരയിൽ നിന്നുള്ള സംഘം മലപ്പുറത്ത്. ചൊവ്വാഴ്ച കുടുംബശ്രീ ജില്ല ആസ്ഥാനത്തെത്തിയ സംഘത്തിന് ജില്ല മിഷൻ േകാഓഡിനേറ്റർ ഹേമലത കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. പ്രസേൻറഷൻ, ഗ്രൂപ് ചർച്ച എന്നിവ ചൊവ്വാഴ്ച നടന്നു. ബുധനാഴ്ച വാഴക്കാട്, അങ്ങാടിപ്പുറം പഞ്ചായത്തുകൾ സംഘം സന്ദർശിക്കും. ത്രിപുരയിലെ ആറു കില്ല, മാത്തബാസ് ബ്ലോക്കുകളിലെ 30 അംഗ സംഘമാണ് ജില്ലയിലെത്തിയത്. ഇതിൽ ആറ് പഞ്ചായത്ത് പ്രസിഡൻറുമാരുണ്ട്. 23 സ്ത്രീകളും എഴ് പുരുഷൻമാരും അടങ്ങുന്ന സംഘത്തിൽ ത്രിപുരയിലെ ഗോത്ര മേഖലയിൽ നിന്നുള്ളവരുമുണ്ട്. വാഴക്കാട്, അങ്ങാടിപ്പുറം പഞ്ചായത്തുകൾക്ക് കീഴിലുള്ള സ്കൂൾ, ആരോഗ്യ കേന്ദ്രങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ സംഘം സന്ദർശിക്കും. അഞ്ച് ദിവസം ജില്ലയിൽ തങ്ങുന്ന സംഘം 13ന് തിരിച്ചു പോകും. ജില്ലയിൽ നിന്നുള്ള അനുഭവങ്ങൾ ത്രിപുരയിൽ നടപ്പാക്കും. കേരളവുമായുള്ള കരാർ പ്രകാരം അഞ്ച് ഘട്ടങ്ങളിലായി 150 പേരാണ് കേരളത്തിലെത്തുക. ജുലൈ 22ന് ആദ്യ ബാച്ച് കോട്ടയത്തെത്തിയിരുന്നു. എൻ.ആർ.എൽ.ഒ പ്രതിനിധി അഷിത, കുടുംബശ്രീ-എൻ.ആർ.ഒ ശാന്തകുമാർ, വി.ടി. ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ത്രിപുര സംഘം എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.