ഗോ സംരക്ഷണ സേനയുടെ പേരിൽ അനധികൃത പണപ്പിരിവ്; രണ്ട് പേർ പിടിയിൽ

കരിമണ്ണിലെ മൃഗസംരക്ഷണ ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തിയ സംഘമാണ് പിടിയിലായവർ ചിറ്റൂർ: കരിമണ്ണിലെ മൃഗസംരക്ഷണ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് അനധികൃത പണപ്പിരിവ് നടത്തിയ സംഘത്തിലെ രണ്ടുപേർ പൊലീസ് പിടിയിൽ. ഗോ സംരക്ഷണ സേന എന്ന പേരിൽ ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന സംഘത്തിലെ രണ്ടു പേരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. അമ്പാട്ടു പാളയം സ്വദേശി ആറുമുഖൻ, ചിറ്റൂർ പാലപ്പള്ളം സ്വദേശി സത്യൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പനയൂർ അത്തിക്കോട് സ്വദേശികളായ കലാധരൻ, സുരേഷ് ബാബു എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിൽ കലാധരൻ മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് കാലികളുമായി കേരളത്തിലേക്കെത്തുന്ന വാഹനങ്ങൾ തടഞ്ഞ് വ്യാപകമായി പണപ്പിരിവ് നടത്തുകയായിരുന്നു ഇവർ. ലൈവ് സ്‌റ്റോക്ക് ഇൻസ്പെക്ടറുടെ പരാതിയിലാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വ്യാപാരദിനാഘോഷവും പ്രവർത്തക കൺവെൻഷനും പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ജോബി വി. ചുങ്കത്ത്) വിഭാഗം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരദിനാഘോഷവും ആദരിക്കലും പ്രവര്‍ത്തക കണ്‍വെന്‍ഷനും നടന്നു. ടൗൺഹാളിൽ നടന്ന ആദരിക്കൽ ചടങ്ങ് ക്രൈംബ്രാഞ്ച് എസ്.പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജോബി വി. ചുങ്കത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കായിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച പി.യു. ചിത്ര, സുബ്രതോ മുഖര്‍ജി കപ്പ് ടൂർണമ​െൻറിലെ വിജയികളായ പാലക്കാട് ബി.ഇ.എം സ്‌കൂൾ ഫുട്‌ബാള്‍ ടീം, അവസരോജിത ഇടപെട്ട് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച കഞ്ചിക്കോട് റെയില്‍വേ ഗേറ്റ് കീപ്പറായ ഗീത എന്നിവരെയാണ് അനുമോദിച്ചത്. തുടര്‍ന്ന് നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ജോബി വി. ചുങ്കത്ത് അധ്യക്ഷത വഹിച്ചു. എം. ഉണ്ണികൃഷ്ണന്‍ ചേംബർ ഒാഫ് കോമേഴ്‌സ് പ്രസിഡൻറ് ബാലകൃഷ്ണന്‍, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ് ശങ്കരനാരായണന്‍, ഏകോപന സമിതി ജില്ല ഭാരവാഹികളായ പി.എസ്. സിംപ്‌സണ്‍, ടി.കെ. ഹെന്‍ട്രി, പി.എം.എം. ഹബീബ്, ജി. ഗോപി, എ.പി. മാനു, ഗോകുല്‍ദാസ്, ഉബൈദ്, അബ്ദുല്ല, അക്ബര്‍, പി.ജെ. കുര്യന്‍, ശബരി, കമറുദ്ദീന്‍, ഹുസ്സയിന്‍കുട്ടി, പ്രേമദാസ്, ശെല്‍വരാജ്, ബാലകൃഷ്ണന്‍, ഓഡിറ്റര്‍ വെങ്കിട്ടരാമന്‍, തമ്പിചീരന്‍, യു.എം. നാസര്‍, ഫിറോസ് ബാബു, ജില്ല യൂത്ത്‌വിങ് പ്രസിഡൻറ് എ. ഫൈസല്‍, സെക്രട്ടറി ഇക്ബാല്‍, നസീര്‍ ഹുസൈന്‍, ഉണ്ണി എം. മേനോന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.