വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും

മലപ്പുറം: കോട്ടക്കൽ അൽമാസ് ആശുപത്രിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന -ദൃശ്യങ്ങൾക്കും പോസ്റ്റുകൾക്കുമെതിരെ സൈബർ സെല്ലി​െൻറ സഹായത്തോടെ നിയമ നടപടി സ്വീകരിക്കുമെന്ന് മാനേജ്മ​െൻറ് വാർത്തസമ്മേളനത്തിൽ അറി‍യിച്ചു. മരിച്ച രോഗിക്ക് ശസ്ത്രക്രിയ നടത്തിയെന്നും ഇത് ഡോക്ടർമാർമാരും ആശുപത്രി അധികൃതരും സമ്മതിച്ചെന്നുമുള്ള തരത്തിലാണ് പ്രചാരണം. എന്നാൽ, ഐ.സി.യുവിൽ കഴിഞ്ഞയാൾക്ക് വൃക്കരോഗം മൂർച്ഛിച്ച് സ്വാഭാവികമരണം സംഭവിച്ചതാണെന്നും ശസ്ത്രക്രിയയോ ഡയാലിസിസോ നടത്തിയിട്ടില്ലെന്നും ഇവർ പറഞ്ഞു. ജൂലൈ 18നാണ് അത്യാസന്ന നിലയിൽ രോഗി‍യെ മറ്റൊരു ആശുപത്രിയിൽനിന്ന് അൽമാസിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. ശ്വാസതടസ്സത്തിന് കാരണം അതി ഗൗരവമുള്ള വ-ൃക്കരോഗമാണെന്ന് കണ്ടെത്തുകയും ഡയാലിസിസ് അല്ലാതെ വഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു. ബന്ധുക്കൾ സമ്മതിച്ചില്ല. 31ന് നില കൂടുതൽ വഷളായതോടെ ഡയാലിസിസിന് വിധേയമാക്കുകയോ വീട്ടിൽ കൊണ്ടു പോവുകയോ ചെയ്യാമെന്ന് ഡോക്ടർ വ്യക്തമാക്കി. ഡയാലിസിസിന് ബന്ധുക്കൾ സമ്മതിച്ചെങ്കിലും ഇത് ചെയ്യുന്നതിന് തൊട്ടുമുമ്പ് രോഗി മരിക്കുകയാണുണ്ടായതെന്ന് ചികിത്സിച്ച ഡോ. റിയാസ് മൊയ്തീൻ പറഞ്ഞു. ആശുപത്രി അധികൃതർ കുറ്റസമ്മതം നടത്തിയെന്ന പ്രചാരണം വ്യാജമാണ്. മാനേജർ പി.എ. നാസർ, അസി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സി.വി. അഹമ്മദ് നിയാസ്, അക്കാദമിക് ഡയറക്ടർ എം. ജൗഹർ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.