പൊന്നാനി ഹെഡ് പോസ്​റ്റ്​ ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റുന്നു

പൊന്നാനി: 90 വർഷത്തിലധികം പഴക്കമുള്ള തൃക്കാവിലെ ഹെഡ് പോസ്റ്റ് ഒാഫിസ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാറി​െൻറ അധീനതയിൽ തൃക്കാവിലെ 34 സ​െൻറ് സ്ഥലത്താണ് ഹെഡ് പോസ്റ്റ് ഒാഫിസ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. കെട്ടിടം പഴകി ദ്രവിച്ച് അപകട ഭീഷണിയിലായതോടെ 24 വർഷം മുമ്പ് ഓഫിസ് ചന്തപ്പടിയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി. കാൽ നൂറ്റാണ്ടായി തൃക്കാവിലെ കേന്ദ്ര സർക്കാറി​െൻറ സ്ഥലത്തുള്ള ഈ കെട്ടിടം ദ്രവിച്ച് നിൽക്കുകയാണ്. കെട്ടിടത്തിനകത്ത് ഇഴജന്തുക്കളും തെരുവുനായ്ക്കളും വിഹരിക്കുന്നത് പരിസരവാസികൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാണ്. മാസം വലിയ വാടക കൊടുത്താണ് ചന്തപ്പടിയിലെ വാടക കെട്ടിടത്തിൽ ഇപ്പോൾ ഹെഡ് പോസ്റ്റ് ഒാഫിസ് പ്രവർത്തിക്കുന്നത്. CAPTION Tir P1 p2 p3 പൊന്നാനി തൃക്കാവിലെ പഴയ ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.