ചരിത്ര പഠനത്തിലെ അപാകത മാനുഷിക ബന്ധങ്ങൾ നഷ്​ടപ്പെടുത്തി -^തോപ്പിൽ മുഹമ്മദ് മീരാൻ

ചരിത്ര പഠനത്തിലെ അപാകത മാനുഷിക ബന്ധങ്ങൾ നഷ്ടപ്പെടുത്തി --തോപ്പിൽ മുഹമ്മദ് മീരാൻ മലപ്പുറം: ചരിത്ര പഠനത്തിലെ അപാകത മാനുഷിക ബന്ധങ്ങളെ നഷ്ടപ്പെടുത്തിയെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും തമിഴ് സാഹിത്യകാരനുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍. പൂര്‍വികര്‍ അക്കാദമിക് തലത്തിലല്ലങ്കില്‍ പോലും ചരിത്രപഠനത്തിന് പ്രധാന്യം നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് ചരിത്രപഠനം അക്കാദമിക് രീതിയിലേക്ക് വഴിമാറിയപ്പോള്‍ വസ്തുതകള്‍ പലതും തമസ്‌കരിക്കപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഡോ. പി. സക്കീർ ഹുസൈൻ രചിച്ച ഇബ്രാഹീം ഇബ്നു ആദം ഖിസ്സപ്പാട്ട് ആത്മാനുഭൂതിയുടെ ഇശൽ മൊഴികൾ എന്ന പുസ്തകം ചരിത്ര കാരൻ ഡോ. കെ.കെ. അബ്ദുസത്താറിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.എം.ഒ കോളജ് മലയാള വിഭാഗം അധ്യാപകൻ ഡോ. വി. ഹിക്മത്തുല്ല പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിൽ എസ്. ശറഫുദ്ദീൻ അഷ്യക്ഷത വഹിച്ചു. എൻ.എം. സാദിഖ് സഖാഫി, പുസ്തക രചയിതാവ് ഡോ. പി. സക്കീർ ഹുസൈൻ, എസ്.വൈ.എസ് ജില്ല ഉപാധ്യക്ഷൻ സീതി കോയ തങ്ങൾ, മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, എം. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.