മലപ്പുറം: ജില്ല ബധിര സ്പോർട്സ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ബധിര ചെസ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. ടീം ഇനത്തിൽ പുളിക്കൽ എബിലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒന്നും വി വൺ മഞ്ചേരി രണ്ടും സ്ഥാനം നേടി. ആൺകുട്ടികളുടെ വ്യക്തിഗത വിഭാഗത്തിൽ പുളിക്കലിെൻറ കെ. ഹുസൈനും പെൺകുട്ടികളിൽ വി വൺ മഞ്ചേരിയുടെ സൗദാബിയും ജേതാക്കളായി. ജില്ല ബധിര സ്പോർട്സ് കൗൺസിൽ ചെയർമാൻ അബ്ദുൽ നാസർ സമ്മാനവിതരണം നടത്തി. ജേതാക്കൾ ആഗസ്റ്റ് 27ന് തൃശൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. ഫോട്ടോ: ജില്ല ബധിര ചെസ് ചാമ്പ്യൻഷിപ്പിലെ വിജയികൾ ട്രോഫികളുമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.