തലമുറകളുടെ ഗുരുനാഥന് യാത്രാമൊഴി

മങ്കട: തലമുറകൾക്ക് അറിവി​െൻറ വെളിച്ചം പകർന്ന മങ്കട മണിയറയിൽ മുഹമ്മദ് എന്ന കുഞ്ഞാൻ മാസ്റ്റർ ഓർമയായി. മങ്കടയിലെ ഏറ്റവും പ്രായം ചെന്ന അധ്യാപകനായ മാസ്റ്റർ വിവിധ സ്ഥലങ്ങളിൽ അധ്യാപകനായി ജോലിചെയ്തതിനാൽ വലിയ ശിഷ്യഗണം അദ്ദേഹത്തിനുണ്ട്. മങ്കടയുടെ ചരിത്രം പുതിയ തലമുറക്കായി പകർന്ന് നൽകുന്നതിൽ ഇദ്ദേഹം വലിയ സംഭാവന അർപ്പിച്ചിട്ടുണ്ട്. 1941ൽ ആദ്യമായി അരിപ്ര മേൽമുറി സ്കൂളിൽ അൺെട്രയിൻഡ് അധ്യാപകനായി ജോലി ആരംഭിച്ചശേഷം കുറച്ച് കാലം മങ്കട അങ്ങാടിയിൽ കച്ചവടം ചെയ്തു. 1944 ഏപ്രിലിൽ ഷൊർണൂരിനും ഒറ്റപ്പാലത്തിനും ഇടക്ക് ഭാരതപ്പുഴയുടെ തീരത്തെ മായന്നൂർ കടവിൽ ചൗക്കിപോസ്റ്റിൽ ജോലി നേടി. ജോലി സ്ഥിരമല്ലാത്തതിനാൽ 1946ൽ അത് ഒഴിവാക്കി മരക്കച്ചവടം തുടങ്ങി. അക്കാലത്താണ് കർക്കിടകം സ്കൂളിലെ അധ്യാപകനായിരുന്ന രായിൻകുട്ടിമാഷ് െട്രയിനിങ്ങിന് പോവാൻ േപ്രരിപ്പിക്കുകയും രണ്ടണ കൊടുത്ത് അപേക്ഷ സമർപ്പിക്കുകയും ചെയ്തത്. െട്രയിനിങ് കഴിഞ്ഞ് തടത്തിൽകുണ്ട് സ്കൂളിൽ പ്രവേശിച്ചു. ഒന്നര വർഷം ജോലി ചെയ്ത ശേഷം മലബാർ ഡിസ്ട്രിക്ക് ബോർഡിൽ ചേർന്നു. ആദ്യ പോസ്റ്റിങ് ചെറുകോട്ടായിരുന്നു. 1978 മാർച്ചിൽ മങ്കട ഹൈസ്കൂളിൽനിന്ന് വിരമിച്ചു. 465രൂപയായിരുന്നു ശമ്പളം. പിരിയുമ്പോൾ പെൻഷൻ 175 രൂപ. ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നതിനാൽ ഇ.എം.എസ് നമ്പൂതിരിപ്പാട് ഒന്നിലേറെ തവണ വീട്ടിൽ വന്നിട്ടുണ്ട്. ചിത്രം: Kunjan msater _rmayay മണിയറയിൽ മുഹമ്മദ്(കുഞ്ഞാൻ മാസ്റ്റർ) മുലയൂട്ടൽ വാരാചരണം മങ്കട: മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് കടന്നമണ്ണ മാങ്കൂത്ത് അംഗന വാടിയിൽ നടന്ന ബോധവത്കരണ സെമിനാർ മങ്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. ഡോ. ഫിറോസ് ബോധവത്കരണ സന്ദേശം നൽകി. ഐ.സി.ഡി.എസ് ഓഫിസർ സഫിയ, എച്ച്.ഐ മൊയ്തീൻ കുട്ടി, ജെ.എച്ച്.ഐ റഷീദ്, സക്കീന സിസ്റ്റർ എന്നിവർ സംസാരിച്ചു. അമ്മമാർക്ക് വേണ്ടി ക്വിസ് മത്സരം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.