സാന്ത്വന സ്​പർശവുമായി എൻ.സി.ടി വിദ്യാർഥികൾ അഗതി മന്ദിരത്തിൽ

മങ്കട: സമൂഹത്തിൽ ഒറ്റപ്പെട്ടവരും അശരണരുമായി ജീവിതത്തി​െൻറ പുറം പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ട ജീവിതങ്ങളെ തൊട്ടറിഞ്ഞ് എൻ.സി.ടി വിദ്യാർഥികൾ. വേരും പിലാക്കൽ എൻ.സി.ടി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികളാണ് പാണ്ടിക്കാട്ടെ സെൽവ അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ഒരുദിവസം ചെലവഴിച്ചത്. അന്തേവാസികളെ പരിചരിച്ചും ഭക്ഷണം നൽകിയും പാട്ടുപാടിയും സാന്ത്വനത്തി​െൻറ തലോടലായി വിദ്യാർഥികളുടെ സന്ദർശനം. സൽവ കെയർ സന്ദർശനം വിദ്യാർഥികളിൽ സ്നേഹവും അനുകമ്പയും സമൂഹത്തോടുള്ള കടപ്പാടും ഉണർത്താൻ കഴിഞ്ഞെന്ന് സംഘാടകർ പറഞ്ഞു. പട്ടാളത്തിൽ സേവനം ചെയ്ത 105 കാരനായ ഇബ്രാഹീമി​െൻറയും ഗായിക നഫീസുമ്മയുടെയും അനുഭവങ്ങൾ കുട്ടികൾക്ക് ജീവിതത്തെക്കുറിച്ച പുതിയ അറിവുകൾ പകർന്നുനൽകി. പരിപാടിക്ക് അധ്യാപകരായ അബ്ദുൽ മുനീം, പി . സാജിർ, പി.പി. ഹബീബ്, സമീറ, പി. സലീന എന്നിവർ നേതൃത്വം നൽകി. സൽവ കെയർ വളൻറിയർ മൻസൂർ അനുഗമിച്ചു. ചിത്രം: MankadaNCT. Selva Care എൻ.സി.ടി വിദ്യാർഥികൾ സെൽവ അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.