അധ്യാപന നിലവാരം ഉയർത്താൻ പരിശീലന പരിപാടികൾ നടപ്പാക്കും

അധ്യാപന നിലവാരം ഉയർത്താൻ പരിശീലന പരിപാടികൾ നടപ്പാക്കും തേഞ്ഞിപ്പലം: അധ്യാപകരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സുവർണജൂബിലി വർഷത്തിൽ കാലിക്കറ്റ് സർവകലാശാല ബഹുമുഖ പരിപാടികൾ നടപ്പാക്കുമെന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ. സർവകലാശാല മനഃശാസ്ത്ര പഠനവിഭാഗം സഹോദയയുമായി സഹകരിച്ച് സംഘടിപ്പിച്ച സ്കൂൾ പ്രിൻസിപ്പൽമാർക്കായുള്ള ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീന ശാസ്ത്രസാങ്കേതിക വിജ്ഞാനം സ്വായത്തമാക്കാനും ബോധനപ്രക്രിയയിൽ അവ ഫലപ്രദമായി പ്രയോജനപ്പെടുത്താനും അധ്യാപകർ ശ്രദ്ധിക്കണം. പഠനവകുപ്പ് മേധാവി പ്രഫ. കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഡോ.ബേബി ശാരി, നൗസിയ നൂറുദ്ദീൻ, റഹീമുദ്ദീൻ, ജൗഹർ തുടങ്ങിയവർ നേതൃത്വം നൽകി. കാലിക്കറ്റ് സർവകലാശാലാ മനഃശാസ്ത്ര പഠനവിഭാഗം സ്കൂൾ പ്രിൻസിപ്പൽമാർക്കായി സംഘടിപ്പിച്ച ശിൽപശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.