പ്രകടനം നടത്തി

മലപ്പുറം: ലാൻഡ് റവന്യൂ വകുപ്പിൽ ജോലിഭാരത്തിന് അനുസൃതമായി തസ്തികകൾ അനുവദിക്കുക, പൊതുസ്ഥലംമാറ്റം അടിയന്തരമായി നടപ്പാക്കുക, ഡെപ്യൂട്ടി കലക്ടർ തസ്തികയിലെ നേരിട്ട് നിയമന അനുപാതം വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ യൂനിയ‍​െൻറയും കെ.ജി.ഒ.എയുടെയും നേതൃത്വത്തിൽ റവന്യൂ വകുപ്പ് ജീവനക്കാർ പ്രകടനവും വിശദീകരണ യോഗവും നടത്തി. കെ. മോഹനൻ, കെ. രവീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. സുനിൽരാജ്, ജയപ്രകാശ്, റിനി, അയ്യപ്പൻ, സത്യഭാമ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. mpmvij2 prakadanam വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ യൂനിയ‍​െൻറയും കെ.ജി.ഒ.എയുടെയും നേതൃത്വത്തിൽ റവന്യൂ വകുപ്പ് ജീവനക്കാർ നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.