കുളപ്പുള്ളി സിംകോ ജങ്​ഷനിൽ 'പൊലീസ്​ വക' ഗതാഗതക്കുരുക്ക്​

ഷൊർണൂർ: പ്രധാനപ്പെട്ട ജങ്ഷനുകളിലും തിരിവുകളിലും പൊലീസ് നടത്തുന്ന വാഹന പരിശോധന ഗതാഗത കുരുക്കിനിടയാക്കുന്നു. കൊടുംവളവുകളിലും തിരക്കേറിയ ജങ്ഷനുകളിലും വാഹനം നിർത്തിയിട്ട് പരിശോധന പാടില്ലെന്ന െപാലീസ് മേധാവിയുടെ ഉത്തരവ് കാറ്റിൽ പറത്തിയാണ് ഇത്തരം പരിശോധന നിർബാധം തുടരുന്നത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കുളപ്പുള്ളി സിംകോ ജങ്ഷനിലെത്തിയ പൊലീസ് ബസുകളടക്കമുള്ള വാഹനങ്ങൾ നിർത്തി പരിശോധന നടത്തുകയായിരുന്നു. ഇരുവശങ്ങളിലേക്കും പോകുന്ന വലിയ വാഹനങ്ങൾ ഒരേ സ്ഥലത്ത് നിർത്തിയിട്ടതോടെ ക്രമേണ ഗതാഗതക്കുരുക്കായി മാറി. പാലക്കാട്-ഗുരുവായൂർ പ്രധാന പാതയിലും കയിലിയാട്, ചളവറ, കണയം, വല്ലപ്പുഴ ഭാഗത്തേക്ക് തിരിയുന്ന റോഡിലും വാഹനങ്ങൾ കൂടിയതോടെ ഗതാഗത സ്തംഭനമാവുകയായിരുന്നു. കുരുക്കുണ്ടായിട്ടും അത് കൂസാതെ പരിശോധന തുടർന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് പൊലീസ് പിൻവാങ്ങിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസുകളും വിട്ട സമയമായതിനാൽ വാഹനങ്ങളുടെ തിരക്കും കൂടുതലായിരുന്നു. ഷൊർണൂർ പോലീസി​െൻറ ഇത്തരത്തിലുള്ള വാഹന പരിശോധന മുമ്പും ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ ഗതാഗത സ്തംഭനമുണ്ടായപ്പോൾ തടസ്സമുണ്ടാക്കുന്ന തരത്തിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തി​െൻറ ഫോട്ടോയെടുത്ത യുവാവിനെ കൊണ്ടുപോയി മർദിച്ചത് വിവാദമായിരുന്നു. CAPTION കുളപ്പുള്ളി സിംകോ ജങ്ഷനിൽ പൊലീസ് വാഹന പരിശോധനക്കിടെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.