തിരൂരിലെ റോഡ് തകർച്ച; ഓട്ടോ തൊഴിലാളി യൂനിയനുകൾ പ്രക്ഷോഭത്തിന്

തിരൂർ: തിരൂരിലെ റോഡുകളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ എസ്.ടി.യു-എ.ഐ.ടി.യു.സി-ബി.എം.എസ് നേതാക്കൾ സംയുക്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. താഴെപ്പാലം-താനൂർ റോഡ്, ബി.പി അങ്ങാടി-ചമ്രവട്ടം പാതകളും നഗരത്തിലെ തൃക്കണ്ടിയൂർ റോഡ് ഉൾെപ്പടെയുള്ള പാതകളും തകർന്ന് കിടക്കുകയാണ്. ഇവയിലൂടെയുള്ള യാത്ര ദുർഘടമാണ്. ഇത് നഗരത്തിലെ ഗതാഗതക്കുരുക്കിനും കാരണമാവുന്നു. അധികൃതർക്ക് പലതവണ നിവേദനം നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ പണിമുടക്കുൾെപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ റാഫി തിരൂർ (എസ്.ടി.യു), മൂസ പരന്നേക്കാട് (എ.ഐ.ടി.യു.സി), ദിനേശൻ കുറുപ്പത്ത് (ബി.എം.എസ്) എന്നിവർ പങ്കെടുത്തു. വിവാഹം പട്ടർനടക്കാവ്: ചന്ദനക്കാവിലെ ചിറ്റകത്ത് അലിയുടെ മകൾ ഹാഷിദയും കാവുംപുറത്തെ തൊറാപറമ്പിൽ അബു ഹാജിയുടെ മകൻ ഷബീറലിയും വിവാഹിതരായി. തിരുനാവായയിൽ വിവരശേഖരണ സൗഹൃദ സർവേക്ക് ഇന്ന് തുടക്കം തിരുനാവായ: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മാലിന്യത്തിനു സ്വാതന്ത്ര്യം എന്ന സന്ദേശത്തോടെ തിരുനാവായ പഞ്ചായത്തിൽ വിവരശേഖരണ സൗഹൃദ സർവേ ചൊവ്വാഴ്ച തുടങ്ങും. ആരോഗ്യ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 23 വാർഡുകളിലെ മുഴുവൻ വീടുകളും കയറിയാണ് സർവേ. സർവേ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലായിരിക്കും തുടർന്ന് പഞ്ചായത്തിൽ നടപ്പിലാക്കുന്ന മാലിന്യ നിർമാർജ്ജനത്തിനുള്ള പ്ലാൻ തയ്യാറാക്കുക. ഇതുമായി ബന്ധപ്പെട്ട് നടന്ന ആരോഗ്യ സേന, കുടുംബശ്രീ പ്രവർത്തക സംഗമം പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ പ്രതിനിധി ശങ്കരനാരായണൻ പദ്ധതി വിശദീകരിച്ചു. സൂർപ്പിൽ സുബൈദ, ടി. വേലായുധൻ, എ.എസ്. മധു, വി.ഇ.ഒ. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.