​മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

തലക്കാട്: പഞ്ചായത്ത്‌ ശുദ്ധജല മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. അര സ​െൻറ് മുതലുള്ള കുളങ്ങൾ, ടാങ്കുകൾ, കുഴികൾ എന്നിവയിൽ വളർത്താം. അപേക്ഷ ഫോട്ടോ, ആധാർ കാർഡ് കോപ്പി, നികുതി രസീത് കോപ്പി എന്നിവ സഹിതം പത്തിനകം നൽകണം. ഫോൺ: 7034661636. ബൈത്തുറഹ്മ താക്കോല്‍ കൈമാറ്റം കൂട്ടായി: കൂട്ടായി ആശാന്‍പടി 'കൈതാങ്ങ് ശിഹാബ് തങ്ങള്‍ ട്രസ്റ്റ്' നിര്‍മിച്ചുനല്‍കിയ ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എം. അബ്ദുല്ലക്കുട്ടി, എ.പി. അബൂബക്കര്‍ കുട്ടി, കെ.പി. അമീന്‍, അഷ്‌റഫ് തങ്ങള്‍, കെ. ഷഫീക്ക്, സി.പി. ഗഫൂര്‍, ജെര്‍ഷിക്, കെ.വി. ഹാരിസ്, എ.പി. നാസർ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന പൊതുസമ്മേളനത്തില്‍ സൈനുല്‍ ആബിദ് മുസ്ലിയാര്‍ ഖിറാഅത്ത് നടത്തി. കെ.പി. അമീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ഷിബു മീരാന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, നല്ലളം റഷീദ്, എം. അബ്ദുല്ലക്കുട്ടി, വി.കെ.എം. ഷാഫി, സി.പി. ഗഫൂര്‍ കെ.വി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. photo: tir mw4 കൂട്ടായി ആശാന്‍പടി 'കൈതാങ്ങ് ശിഹാബ് തങ്ങള്‍ ട്രസ്റ്റ്' നിര്‍മിച്ചുനല്‍കിയ ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.