പൊന്നാനി എം.ഇ.എസ് കോളജ്: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐ ശ്രമം^ യു.ഡി.എസ്.എഫ്

പൊന്നാനി എം.ഇ.എസ് കോളജ്: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐ ശ്രമം- യു.ഡി.എസ്.എഫ് പൊന്നാനി: എം.ഇ.എസ് കോളജ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് എസ്.എഫ്.ഐ നടത്തുന്നതെന്ന് ‍യു.ഡി.എസ്.എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. മൂന്ന് പാർട്ടികളുടെ അഞ്ചോളം നാമനിർദേശപത്രികകൾ തള്ളി പോയി. എതിരില്ലാതെ യു.ഡി.എസ്.എഫി​െൻറ വൈസ് ചെയർപേഴ്‌സൻ സ്ഥാനാർഥി വിജയിച്ചതി​െൻറ പേരിൽ കോളജ് അടിച്ചു തകർക്കുകയും അധ്യാപകരെ ൈകയേറ്റം ചെയ്യുകയും ചെയ്ത എസ്.എഫ്.ഐ യുടെ നിലപാടിൽ പ്രതിഷേധം രേഖപ്പെടുത്തി. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട സമയം കഴിഞ്ഞിട്ടും ഭീഷണി ഭയന്ന് റിട്ടേണിങ് ഓഫിസർ എസ്.എഫ്.ഐ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സ്വീകരിച്ചത് ജനാധിപത്യ ലംഘനമാണ്. നിർത്തിവെച്ച തെരഞ്ഞെടുപ്പ് പ്രക്രിയ തുടരുകയും, സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുവാൻ കോളജ് അധികൃതർ തയ്യാറാവണം. കോളജിൽ നടമാടിയ അക്രമസംഭവങ്ങൾ മാനേജ്‌മ​െൻറി​െൻറയും പ്രിൻസിപ്പലി​െൻറയും ഒത്താശയോടെയാണ്. രക്ഷിതാക്കളും അധികൃതരും ഇടപെട്ട് കോളജിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും കോളജ് ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നും യു.ഡി.എസ്.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. എം.എസ്.എഫ് നിയോജകമണ്ഡലം ട്രഷറർ ഫർഹാൻ ബിയ്യം, യു.ഡി.എസ്.എഫ് കൺവീനർ കെ. അനീഷ്, വുമൺസ് വിങ് കൺവീനർ എം.പി. അമിത, കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് ഫൈസൽ, എം.എസ്.എഫ് യൂനിറ്റ് പ്രസിഡൻറ് ആത്തിഫ് സാദത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. അക്രമം ലജ്ജാകരം -എ.ഐ.എസ്.എഫ് പൊന്നാനി: എം.ഇ.എസ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമം മാപ്പർഹിക്കാത്ത കുറ്റമാണെന്ന് എ.ഐ.എസ്.എഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു. അക്രമം കാണിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മേലിൽ ഇത്തരം അക്രമം നടത്താതിരിക്കുന്നതിന് മാനേജ്‌മ​െൻറ് കമ്മിറ്റി രക്ഷിതാക്കളെയും പരിസരവാസികളേയും ചേർത്ത് ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു. എ.ഐ.എസ്.എഫ് ജില്ല പ്രസിഡൻറ് മുർഷിദുൽ ഹഖ് ഉദ്ഘാടനം ചെയ്തു. ജിഷ്ണു പുല്ലത്ത്, കെ.എം. മാജിദ്, റിയാസ് പള്ളപ്രം, എ.കെ. ഇഷാ നൗറിൻ, പി. മൻസൂർ അലി, ഇസ്മത്ത് സുൽത്താന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.