കാട്ടാനപ്പേടി: തെന്മലയോരത്ത് അനധികൃത വൈദ്യുതി വേലികൾ വ്യാപകം

കൊല്ലങ്കോട്: കാട്ടാനപ്പേടി മൂലം തെന്മലയോര മേഖലയിൽ അനധികൃത വൈദ്യുതി വേലികൾ വ്യാപകമാകുന്നു. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന തെന്മലയോര പ്രദേശങ്ങളിലാണ് അനധികൃത വൈദ്യുതി വേലികൾ വ്യാപകമായത്. വനംവകുപ്പി‍​െൻറ സോളാർ വൈദ്യുതി വേലികൾ എല്ലാ പ്രദേശങ്ങളിലും ഇല്ലാത്തതാണ് കർഷകരും നാട്ടുകാരും കാട്ടാനകളിൽനിന്നും കാട്ടുപന്നികളിൽനിന്നും രക്ഷതേടാൻ സ്വന്തം നിലക്ക് വേലികൾ സ്ഥാപിക്കാൻ കാരണം. അനധികൃത വൈദ്യുത ലൈനിൽനിന്ന് തോട്ടി ഉപയോഗിച്ച് വൈദ്യുതിയെടുത്താണ് രാത്രി വേലികളിൽ വൈദ്യുതി പ്രവഹിപ്പിക്കുന്നത്. തോട്ടങ്ങളോടുചേർന്ന പ്രദേശത്തും ജനവാസമേഖലകളിലും വരെ അനധികൃതമായി വൈദ്യുതി വേലികൾ സ്ഥാപിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇത്തരം അനധികൃത ലൈനുകൾ അപകടങ്ങൾക്ക് വഴിവെക്കുന്നതും പതിവാണ്. എൽ.ഡി ക്ലർക്ക് പരീക്ഷ: പി.എസ്.സി ഉദ്യോഗാർഥികളെ വഞ്ചിച്ചു- --ഫ്രറ്റേണിറ്റി മൂവ്മ​െൻറ് പാലക്കാട്: ശനിയാഴ്ച ജില്ലയിൽ നടന്ന എൽ.ഡി ക്ലർക്ക് പരീക്ഷയിൽ സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങൾ കുത്തിക്കയറ്റി പി.എസ്.സി ഉദ്യോഗാർഥികളെ വഞ്ചിച്ചെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല എക്സിക്യൂട്ടിവ് സമിതി ആരോപിച്ചു. കേരള, ഇന്ത്യൻ ചരിത്രവും അടിസ്ഥാന വിവരങ്ങളും ഭൂമിശാസ്ത്രവുമെല്ലാം ചോദിക്കുമെന്നായിരുന്നു സിലബസ് തയാറാക്കിയപ്പോൾ കമീഷൻ പറഞ്ഞിരുന്നത്. എന്നാൽ, 20 മാർക്കി‍​െൻറ ശാസ്ത്ര ചോദ്യങ്ങൾ ഒഴിച്ചുനിർത്തിയാൽ പൊതുവിജ്ഞാനം ഭാഗത്തെ ബാക്കി 30 ചോദ്യങ്ങളും സിലബസിന് പുറത്തുനിന്നുള്ളതായിരുന്നു. ഭൂരിഭാഗവും ലോക ചരിത്രവും ഭൂമിശാസ്ത്രവും സംബന്ധിച്ച ചോദ്യങ്ങൾ മാത്രം. സിലബസിൽ പറയുന്ന പ്രകാരം ഇന്ത്യൻ സാമ്പത്തിക ശാസ്ത്രമോ സൈബർ നിയമങ്ങളോ മനുഷ്യാവകാശങ്ങളോ സംബന്ധിച്ച ചോദ്യങ്ങളുണ്ടായിരുന്നില്ല. ദീർഘവീക്ഷണമില്ലാതെ തയാറാക്കിയ ചോദ്യപേപ്പർ വെച്ച് നടത്തിയ പരീക്ഷ റദ്ദാക്കണമെന്നും അല്ലാത്തപക്ഷം അത് ഉദ്യോഗാർഥികളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കൺവീനർ റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു. മുകേഷ് പാലക്കാട്, വി.എം. നൗഷാദ് ആലവി, സതീഷ് മേപ്പറമ്പ്, സംഗീത ജോസഫ്, സുമയ്യ സുലൈമാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.