ബിരുദദാന ചടങ്ങ്​

കോയമ്പത്തൂർ: നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മ​െൻറ്, നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മ​െൻറ് സ്റ്റഡീസ് എന്നിവയിലെ നടന്നു. തിരുനൽവേലി മനോൻമണിയം സുന്ദരനാർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. കൃഷ്ണൻ ഭാസ്കർ മുഖ്യാതിഥിയായിരുന്നു. നെഹ്റു ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒയും സെക്രട്ടറിയുമായ ഡോ. പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എൻ.െഎ.െഎ.ടി.എം പ്രിൻസിപ്പൽ ഡോ. ആർ. മോസസ് ഡാനിയൽ, എൻ.െഎ.എം.എസ് പ്രിൻസിപ്പൽ ഡോ. കെ. നന്ദിനി എന്നിവർ സംസാരിച്ചു. മലയാളികൾ ഉൾപ്പെടെ 116 വിദ്യാർഥികളാണ് എം.ബി.എ, എം.സി.എ ബിരുദ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്. അന്താരാഷ്ട്ര ആയുർവേദ പ്രതിനിധി സമ്മേളനം കോയമ്പത്തൂർ: ആഗോളതലത്തിൽ ആയുർവേദ ചികിത്സയുടെ വിശ്വാസ്യത വർധിച്ചുവരികയാണെന്ന് അന്താരാഷ്ട്ര പ്രതിനിധി സമ്മേളനം വിലയിരുത്തി. കോയമ്പത്തൂർ ആര്യവൈദ്യഫാർമസിയിൽ നടന്ന സമ്മേളനത്തിൽ വിദേശരാജ്യങ്ങളിലെ ആയുർവേദ ചികിത്സകരും അലോപ്പതി ഡോക്ടർമാരും ആയുർവേദ വിദ്യാർഥികളും പെങ്കടുത്തു. എ.വി.പി മാനേജിങ് ഡയറക്ടറും റിസർച് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. പി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഡോ. സിൻറിജ ചന്ദ്രവള്ളി സോസ, ലാറ്റ്വിയ യൂനിവേഴ്സിറ്റിയിലെ പ്രഫ. ഡോ. വാഹഡിസ് പിരാഗ്സ്, ഡോ. അേൻറാണല്ല ഡെല്ലെ, ഡോ. ആൽബെർേട്ടാ ഡി ലിസോ (ഇറ്റലി), ഡോ. സിമോൺ ഹൻസിക്കർ (സ്വിറ്റ്സർലാൻഡ്), ഡോ. ബി.ആർ. ലക്ഷ്മി (എം.ഡി.സി.ആർ.സി), ഡോ. കെ.ജി. രവീന്ദ്രൻ (ൈവസ് ചെയർമാൻ, എ.വി.പി റിസർച് ഫൗണ്ടേഷൻ), ഡോ. സോമിത്കുമാർ (ഡയറക്ടർ, എ.വി.പി റിസർച് ഫൗണ്ടേഷൻ) തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.