ചെറിയ ഉള്ളി വില താഴോട്ട്

നിലമ്പൂർ: ചെറിയ ഉള്ളിയുടെ വില ഉൽപാദന കേന്ദ്രത്തിൽ താഴോട്ട്. എന്നാൽ, അനുപാതിക വിലക്കുറവ് സംസ്ഥാനത്തില്ല. ചെറിയ ഉള്ളിയുടെ പ്രധാന ഉൽപാദന കേന്ദ്രങ്ങളിലൊന്നായ കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഫസ്റ്റ് ക്വാളിറ്റിയുടെ വില കിലോക്ക് 50നും 60നും ഇടയിലാണ്. ഗുണ്ടൽപേട്ട പച്ചക്കറി മാർക്കറ്റിലെ തിങ്കളാഴ്ചത്തെ വിലയാണിത്. ക്വാളിറ്റി കുറഞ്ഞവക്ക് 15 രൂപ വരെ കുറവുണ്ട്. കേരളത്തിലെ പച്ചക്കറി കടകളിൽ ഉപഭോക്താവിന് ലഭിക്കുന്നത് ഫസ്റ്റ് ക്വാളിറ്റിയല്ല. ഉള്ളിയുടെ വിളവെടുപ്പ് സജീവമായതാണ് വിലകുറയാൻ കാരണം. കൃത്രിമ വില വർധനവാണ് ഇപ്പോഴുള്ളത്. ചില മൊത്തവ‍്യാപാരികളാണ് വിലവർധനവിന് പിന്നിൽ. കിലോക്ക് 120 രൂപയാണ് ഇവിടെ വാങ്ങുന്നത്. ഇരട്ടിയിലധികമാണിത്. യാത്രക്കൂലിയും വാടകയും കൂലിച്ചെലവും കൂടിയാൽ പോലും കൊള്ളലാഭമാണ് ഇടനിലക്കാരായ മൊത്തവ‍്യാപാരികൾ കൊയ്യുന്നത്. വരും ദിവസങ്ങളിൽ വില കുറയുമെന്ന് ഇവർ പറയുന്നുണ്ടെങ്കിലും അനുപാതിക കുറവുണ്ടാക്കുന്നില്ല. പടം: nbr3- ഗുണ്ടൽപേട്ട താലൂക്കിലെ മദനുണ്ടിയിൽ ചെറിയ ഉള്ളി വിളവെടുപ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.