മന്ത്രി കെ.ടി. ജലീൽ നിലപാട് തിരുത്തണം

എടപ്പാൾ: കുറ്റിപ്പാലയിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് ലംഘിച്ച് മദ്യവിൽപന കേന്ദ്രം തുറക്കാൻ കൂട്ടുനിന്ന മന്ത്രി കെ.ടി. ജലീലി​െൻറ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം യൂത്ത് കോൺഗ്രസ് ആരംഭിക്കുമെന്ന് പൊന്നാനി പാർലമ​െൻറ് അധ്യക്ഷൻ ഇ.പി. രാജീവ് പ്രസ്ഥാവനയിൽ അറിയിച്ചു. ട്രേഡേഴ്സ് ദിനാചരണം നാളെ മാറഞ്ചേരി: ട്രേഡേഴ്‌സ് ദിനം ആചരിക്കാൻ വ്യാപാരികൾ തീരുമാനിച്ചു. പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്യും. മാറഞ്ചേരി കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിനുള്ള ഓക്സിജൻ സിലിണ്ടറുകളുടെ കൈമാറ്റം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി അബ്ദുൽ ജബ്ബാർ നിർവഹിക്കും. മാറഞ്ചേരിയിലെ മുഴുവൻ വ്യാപാരികളുടെയും സേവനദാതാക്കളുടെയും വിവരങ്ങൾ ഉൾക്കൊള്ളുന്ന ബിസ്നസ് ഡയറക്ടറിയുടെ കവർ പ്രകാശനം വേദിയിൽ നടക്കും. ഡയറക്ടറിയിലേക്കുള്ള ആദ്യ പരസ്യം ടി.സി. മാമുവിൽനിന്ന് ഏറ്റുവാങ്ങും. സ്പീക്കറെയും ഓഫിസിനെയും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് പൊന്നാനി: കക്ഷി രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുന്ന സ്പീക്കറെയും സ്പീക്കറുടെ ഓഫിസിനെയും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ സ്പീക്കർക്കെതിരെ നടക്കുന്നത്. പൊന്നാനി എം.ഇ.എസിലെ അക്രമവുമായി ബന്ധപ്പെട്ട് സ്പീക്കറോ സ്പീക്കറുടെ ഓഫിസോ ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. എന്നാൽ, മണ്ഡലത്തിലെ എം.എൽ.എ എന്ന നിലയിൽ ജനങ്ങളുടെ ആവശ്യങ്ങളിൽ ഇടപെടുന്നുമുണ്ട്. ജനപ്രതിനിധി എന്ന നിലയിൽ അത് കർത്തവ്യവുമാണ്. സ്പീക്കറുടെ ഓഫിസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.