മാലിന്യത്തിൽനിന്ന്​ സ്വാതന്ത്ര്യം: സർ​േവ ആരംഭിച്ചു

വളാഞ്ചേരി: 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' സന്ദേശവുമായി ഹരിത കേരളം മിഷൻ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുചീകരണ പ്രവൃത്തികൾ നടത്തും. പദ്ധതിയുടെ ഭാഗമായുള്ള സർേവയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി കെ.ടി. ജലീലി​െൻറ വീട്ടിൽ നടന്നു. വളാഞ്ചേരി നഗരസഭാധ്യക്ഷ എം. ഷാഹിന ടീച്ചർ, ശുചിത്വമിഷൻ കോഒാഡിനേറ്റർ ഹരീഷ്, നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഫാത്തിമകുട്ടി, നഗരസഭ കൗൺസിലർ ടി.പി. അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു. ആഗസ്റ്റ് 13 വരെയാണ് പ്രവർത്തകർ വീടുകൾ സന്ദർശിച്ച് സർേവ നടത്തുക. വൈദ്യുതി മുടങ്ങും താനാളൂർ: താനാളൂർ, പരേങ്ങത്ത്, ചേലപ്പുറം, ഒഴൂർ, കുറുവെട്ടിശ്ശേരി, കോറാട്, പറമ്പിൽതാഴം, പുൽപ്പറമ്പ്, കോട്ടുകാൽപീടിക, അപ്പാട ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. സംസ്കൃത ദിനം ആഘോഷിച്ചു ചമ്രവട്ടം: സംസ്‌കൃത ദിനത്തിൽ ചമ്രവട്ടം ജി.യു.പി സ്കൂളിൽ സംസ്‌കൃത ഭാഷയുടെ പ്രാധാന്യത്തെകുറിച്ച് പ്രധാനാധ്യാപകൻ യു. ഹമീദ് വിദ്യാർഥികൾക്ക് ക്ലാസ് എടുത്തു. സ്റ്റാഫ് സെക്രട്ടറി, മറ്റ് ഭാഷ അധ്യാപകർ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച മാളവിക, അരവിന്ദ്, അക്ഷയ് കൃഷ്ണ, നന്ദിനി, അനുശ്രീ, പ്രവിത എന്നീ കുട്ടികൾക്ക് സമ്മാന വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.