തിരൂരങ്ങാടിയിൽ 106 മുൻഗണന കാർഡുകൾ പിടിച്ചെടുത്തു

തിരൂരങ്ങാടി: താലൂക്കിൽ അനർഹമായി മുൻഗണന കാർഡുകൾ കൈവശപ്പെടുത്തിയവർക്കെതിരെ നടപടി കർശനമാക്കി അധികൃതർ. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസർ എസ്. ബസന്തി​െൻറ നേതൃത്വത്തിൽ വള്ളിക്കുന്ന് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 106 മുൻഗണന കാർഡുകൾ പിടിച്ചെടുത്ത് പൊതു വിഭാഗത്തിലേക്ക് മാറ്റി. റേഷനിങ് ഇൻസ്‌പെക്ടർമാരായ ദേവദാസ്, അബ്ദുൽ അസീസ്, ശശികുമാർ, ജീവനക്കാരായ അനീഷ്‌കുമാർ, സൗമ്യ, ജെയ്‌ജോ ചാക്കോ, അഭിലാഷ്, അരുൺ, ധന്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. അനർഹമായ എല്ലാ കാർഡുകളും പിടിച്ചെടുക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.