മഴവെള്ളം ഒഴുകിപ്പോകാനിടമില്ല; മൈലിത്തോട്ടിൽ കൊതുക് പെരുകുന്നു

തിരൂരങ്ങാടി: ഒഴുകിപ്പോകാനിടമില്ലാതെ മഴവെള്ളം കെട്ടിക്കിടന്ന് മൈലിത്തോട് കൊതുകുവളർത്ത് കേന്ദ്രമാകുന്നു. തിരൂരങ്ങാടി നഗരസഭയിലെ ഡിവിഷൻ 38ൽ പന്താരങ്ങാടി ആണിത്തറ മിശ്കാത്തുൽ ഉലൂം മദ്റസക്ക് മുൻവശെത്ത മൈലിത്തോട്ടിലാണ് മഴവെള്ളവും മാലിന്യവും കെട്ടിക്കിടന്ന് ആരോഗ്യഭീഷണിയുയർത്തുന്നത്. തോടി​െൻറ ഒരുഭാഗം കടലുണ്ടിപ്പുഴയുമായും മറുഭാഗം വെഞ്ചാലി കാപ്പുമായും ബന്ധിപ്പിക്കാമെന്നിരിക്കെയാണ് ഇരുഭാഗവും അടഞ്ഞുകിടക്കുന്നത്. പുഴയുമായി ബന്ധിപ്പിക്കാൻ ഏതാനും മീറ്റർ ദൂരം മാത്രമാണുള്ളത്. എന്നാൽ, സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ ഈ കുറഞ്ഞഭാഗം തുറന്നുനൽകാൻ തയാറാവാത്തതാണ് വെള്ളം കെട്ടിക്കിടക്കാനിടയാകുന്നത്. ഇതുസംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമായിട്ടില്ല. തോട്ടിൽ മാലിന്യം നിറഞ്ഞ് പ്രദേശത്ത് ദുർഗന്ധം പരന്നിട്ടുണ്ട്. തോടിനോട് ചേർന്ന കോൺക്രീറ്റ് റോഡിന് സൈഡ് ഭിത്തി ഇല്ലാത്തതും അപകട ഭീഷണിയുയർത്തുന്നുണ്ട്. നേരേത്ത ഇവിടെ ഡിഫ്തീരിയ റിപ്പോർട്ട് ചെയ്തിരുന്നു. െഡങ്കിപ്പനിയുൾപ്പെടെ പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ മൈലിത്തോട്ടിലെ കെട്ടിനിൽക്കുന്ന ജലം പുഴയിലേേക്കാ കാപ്പിലേക്കോ ഒഴുക്കാൻ അധികൃതർ സംവിധാനമൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.