സർക്കാർ ഓഫിസുകളിലെ ഒഴിവ് നികത്താൻ അടിയന്തര നടപടി വേണം: താലൂക്ക് വികസന സമിതി

തിരൂരങ്ങാടി: താലൂക്ക് പരിധിയിലെ സർക്കാർ ഓഫിസുകളിൽ ഒഴിഞ്ഞുകിടക്കുന്ന ഉദ്യോഗസ്ഥരുടെ തസ്തിക നികത്തുന്നതിന് അടിയന്തര നടപടി വേണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബന്ധപ്പെട്ട സ്ഥലങ്ങളിൽ പൊലീസുകാരെ നിയമിക്കാൻ അധികൃതർക്ക് നിർദേശം നൽകണമെന്നും വ്യാപാരി വ്യവസായി പ്രതിനിധികളെ ഉൾപ്പെടുത്തി ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഊരകം, കണ്ണമംഗലം ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത കരിങ്കൽ ക്വാറികൾ തടയുന്നതിന് റവന്യൂ വകുപ്പ് പരിശോധന കർശനമാക്കണം, സ്‌കൂൾ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാൻ എക്‌സൈസ് നിരന്തര പരിശോധന നടത്തണം, മായം കലർന്ന ഭക്ഷ്യവസ്തുക്കൾക്കെതിരെ നടപടിക്ക് ഫുഡ് സേഫ്റ്റി അധികൃതർക്കും നിർദേശം നൽകി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുൽ കലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. െഡപ്യൂട്ടി തഹസിൽദാർ കെ. ഷാജി, കെ. മുഹമ്മദ് കുട്ടി മുൻഷി, വി.പി. കുഞ്ഞാമു, ഇ. സെയ്തലവി, കെ.പി. കൃഷ്ണൻ, എം. അബ്ദുറഹ്മാൻകുട്ടി, കെ.ടി. റഹീദ, ഹനീഫ മൂന്നിയൂർ, വിവിധ വകുപ്പ് തല പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.