ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ 20,000 രൂപ തട്ടിയതായി പരാതി

അടുത്തിടെ മൂന്നാമത്തെയാൾക്കാണ് പണം നഷ്ടമാകുന്നത് ഷൊർണൂർ: ബാങ്ക് അക്കൗണ്ടിൽനിന്ന് അജ്ഞാതൻ പണം തട്ടിയെടുത്തതായി പരാതി. ഷൊർണൂർ സ്റ്റേറ്റ് ബാങ്കി​െൻറ മെയിൻ ശാഖയിൽ അക്കൗണ്ടുള്ള ചെറുതുരുത്തി സ്വദേശിയുടെ 20,000 രൂപയാണ് നഷ്ടമായത്. ഇതുസംബന്ധിച്ച് ബാങ്കധികൃതർക്കും ചെറുതുരുത്തി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ബാങ്കിൽ അക്കൗണ്ടുള്ള മൂന്നാമത്തെയാൾക്കാണ് പണം നഷ്ടമാകുന്നത്. കഴിഞ്ഞ മാസം കുളപ്പുള്ളി സ്വദേശിയുടെ 5,000വും കല്ലിപ്പാടം സ്വദേശിയുടെ 40,000വും രൂപ വീതം നഷ്ടമായിരുന്നു. മൂവരെയും ഒരേ രീതിയിൽ കബളിപ്പിച്ചാണ് പണം തട്ടിയത്. ഫോണിൽ വിളിച്ച അജ്ഞാതൻ ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് എ.ടി.എം കാർഡ് സാങ്കേതിക കാരങ്ങളാൽ റദ്ദാക്കിയിരിക്കുകയാണെന്നറിയിച്ച ശേഷം കൂടുതൽ വിവരങ്ങൾ ചോദിച്ച് അഞ്ച് മിനിട്ടിനകം പണം പിൻവലിക്കുകയാണ്. പണം കവരുന്നയാളെ കുറിച്ച് തുമ്പ് ലഭിക്കാത്തത് ബാങ്കധികൃതരെയും പൊലീസിനെയും ഒരുപോലെ കുഴക്കുകയാണ്. അക്കൗണ്ടിനെക്കുറിച്ചോ മറ്റോ ബാങ്കിന് വിവരം ആവശ്യമുണ്ടെങ്കിൽ നേരിട്ട് വിളിപ്പിക്കുകയാണ് ചെയ്യുകയെന്നും അജ്ഞാതർക്ക് വിവരങ്ങൾ കൈമാറരുതെന്നും ബാങ്കധികൃതർ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.