യുദ്ധവിരുദ്ധ റാലി

പുലാമന്തോൾ: ഹിരോഷിമ, നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് വളപുരം ജി.എം.യു.പി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധസമാധാന സന്ദേശ റാലി നടത്തി. വെള്ളരിപ്രാവിനെ വാനിലേക്ക് പറത്തി യുദ്ധവിരുദ്ധ സമാധാന സന്ദേശ റാലിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം എ. രഘുനാഥ് നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ എ.കെ. അച്യുതാനന്ദൻ സമാധാന സന്ദേശം കൈമാറി. വിദ്യാർഥികൾക്കായി യുദ്ധവിരുദ്ധ പ്രസംഗ മത്സരം നടത്തി. എം.കെ. ജാഫർ, മുസ്തഫ, പി. സുനിത, എസ്. റജീന, വിനോദ്, വി. ഉമർ എന്നിവർ നേതൃത്വം നൽകി (പടം വളപുരം ജി.എം.യു.പി സ്കൂൾ വിദ്യാർഥികൾ നടത്തിയ യുദ്ധവിരുദ്ധ സമാധാന സന്ദേശ റാലി)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.