ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡെൻറൽ കോളജുകളിലെ ന്യൂനപക്ഷ ​േക്വാട്ട ​​പ്രവേശനം: സമുദായ സർട്ടിഫിക്കറ്റ്​ ക്ഷണിച്ചു

ന്യൂനപക്ഷ േക്വാട്ട പ്രവേശനം: സമുദായ സർട്ടിഫിക്കറ്റ് ക്ഷണിച്ചു തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡ​െൻറൽ കോളജുകളിൽ പ്രസ്തുത കോളജ് മാനേജ്മ​െൻറുകൾ പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ സമുദായത്തിൽപെട്ട വിദ്യാർഥികൾക്ക് നീക്കിവെച്ച എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രസ്തുത ന്യൂനപക്ഷ സമുദായം തെളിയിക്കുന്നതിന് റവന്യൂ അധികാരികളിൽനിന്ന് ലഭിക്കുന്ന മൈനോറിറ്റി/കമ്യൂണിറ്റി സർട്ടിഫിക്കറ്റ് സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണർക്ക് ഹാജരാക്കണം. ചൊവ്വാഴ്ച മുതൽ 18 വരെ പ്രവേശനപരീക്ഷാ കമീഷണർ നടത്തുന്ന മെഡിക്കൽ/അനുബന്ധ കോഴ്സുകളിലെ രണ്ടാംഘട്ട കൗൺസലിങ്ങിൽ ഇൗ സീറ്റുകളിലേക്ക് കോളജ് മാനേജ്മ​െൻറ് പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ സമുദായത്തിൽപെട്ട വിദ്യാർഥികൾക്ക് മെറിറ്റി​െൻറയും മൈനോറിറ്റി മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവേശനം നൽകും. വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലെ 'KEAM 2017–Candidate Portal' എന്ന ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച് 'Minority Quota' എന്ന മെനു െഎറ്റം ക്ലിക്ക് ചെയ്യുേമ്പാൾ ന്യൂനപക്ഷ വിഭാഗത്തിൽ വരുന്ന സമുദായങ്ങളുടെ പട്ടിക ലഭ്യമാകും. ഒാരോ സമുദായ വിഭാഗത്തിനും നേരെ അതത് വിഭാഗത്തിൽപെടുന്നതിനുള്ള യോഗ്യത, സമുദായം തെളിയിക്കുന്നതിന് സമർപ്പിക്കേണ്ട രേഖ എന്നിവ കാണിച്ചിട്ടുണ്ട്. അതത് സമുദായത്തിന് നേരെ നൽകിയിട്ടുള്ള കമ്യൂണിറ്റി സർട്ടിഫിക്കറ്റി​െൻറ പ്രഫോർമയുടെയും വിദ്യാർഥിയുടെ വ്യക്തിഗതവിവരങ്ങളുടെ പ്രഫോർമയുടെയും പ്രിൻറൗട്ട് എടുത്ത് റവന്യൂ അധികാരികളിൽനിന്ന് സമുദായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങിയശേഷം പൂരിപ്പിച്ച വ്യക്തിഗത വിവരങ്ങളുടെ പ്രഫോർമയോടൊപ്പം 2017 ആഗസ്റ്റ് 11 വൈകീട്ട് അഞ്ചിനകം പ്രവേശനപരീക്ഷാ കമീഷണർ, ഹൗസിങ് ബോർഡ് ബിൽഡിങ്സ്, ശാന്തിനഗർ, തിരുവനന്തപുരം–695001 എന്ന വിലാസത്തിൽ നേരിേട്ടാ രജിസ്േറ്റർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തിരമോ എത്തിക്കണം. സമുദായ സർട്ടിഫിക്കറ്റുകൾ പൂർണവും അപാകതകൾ ഇല്ലാത്തതാണെന്നും റവന്യൂ അധികാരികളുടെ ഒപ്പ്, സീൽ എന്നിവ പതിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ ഉറപ്പുവരുത്തേണ്ടതാണ്. മുസ്ലിം സമുദായത്തിൽപെട്ട വിദ്യാർഥികൾ KEAM 2017 അപേക്ഷയോടൊപ്പം റവന്യൂ അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും അതി​െൻറ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്സുകളിലെ മുസ്ലിം കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുള്ള പക്ഷം അവർ വീണ്ടും റവന്യൂ അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല. മുസ്ലിംകളും മലബാർ പ്രദേശത്തുള്ളതുമായ വിദ്യാർഥികൾ ആ വിഭാഗത്തിനായി നിഷ്കർഷിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നപക്ഷം അവരെ പ്രസ്തുത വിഭാഗത്തിലും പൊതു മുസ്ലിം വിഭാഗത്തിലും ഉൾപ്പെടുത്തുന്നതാണ്. അവർ പൊതു മുസ്ലിം വിഭാഗത്തിന് ലഭ്യമായ മൈനോറിറ്റി സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി പ്രത്യേകം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതില്ല. എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ മൈനോറിറ്റി േക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളും മറ്റ് വിദ്യാർഥികളെപോലെ ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡ​െൻറൽ കോളജുകളിലേക്ക് ഒാൺലൈൻ ഒാപ്ഷനുകൾ ക്ഷണിക്കുന്നവേളയിൽ ഒാപ്ഷനുകൾ മുൻഗണനാക്രമത്തിൽ സമർപ്പിക്കണം. ന്യൂനപക്ഷ പദവിയുള്ള മറ്റ് മെഡിക്കൽ/ഡ​െൻറൽ കോളജുകളിലെ ന്യൂനപക്ഷ സമുദായം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാകുന്ന മുറക്ക് അവയിലേക്കും സമുദായ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭ്യമാക്കും. വിവരങ്ങൾക്ക്: 0471 2339101, 2339102, 2339103, 2339104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.