ചുങ്കത്തറ ഡയാലിസിസ് സെൻറര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിഭവ സമാഹരണം നടത്തും

എടക്കര: നിലമ്പൂര്‍ േബ്ലാക്ക് പഞ്ചായത്തിന് കീഴിലെ ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച കിഡ്നി ഡയാലിസിസ് സ​െൻററിന് പ്രവര്‍ത്തന ഫണ്ട് കണ്ടത്തൊന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വിഭവസമാഹരണം ആരംഭിച്ചു. േബ്ലാക്ക് പഞ്ചായത്ത് സപ്പോര്‍ട്ടിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് 'മരുപ്പച്ചയിലേക്കൊരു കൈത്താങ്ങ്' പേരില്‍ വിഭവ സമാഹരണം നടത്തുന്നത്. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കെ.ടി. കുഞ്ഞാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളായാണ് വിഭവ സമാഹരണം നടത്തുന്നത്. േബ്ലാക്കിന് കീഴിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം. സപ്പോര്‍ട്ടിങ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍, അംഗങ്ങള്‍ എന്നിവരടങ്ങുന്നതാണ് സംഘം. തിങ്കളാഴ്ച രാവിലെ മുതല്‍ പി.പി. സുഗത​െൻറ നേതൃത്വത്തിലുള്ള സംഘം പോത്തുകല്‍, എടക്കര ഗ്രാമപഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച കെ.ടി. കുഞ്ഞാ​െൻറ നേതൃത്വത്തിലുള്ള സംഘം ചാലിയാര്‍, ചുങ്കത്തറ ഗ്രാമപഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തും. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച് നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവാസി സാംസ്കാരിക വേദി 'കൈത്താങ്ങി​െൻറ' സഹായത്തോടെ ട്രോഫികള്‍ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ചുങ്കത്തറ സി.എച്ച്.സിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സ​െൻററില്‍ എട്ട് യന്ത്രങ്ങളിലായി എട്ട് രോഗികളെ നിത്യേന ഡയാലിസിസിന് വിധേയമാക്കുന്നുണ്ട്. മരുന്നുകള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഡയാലിസിസ് സ​െൻററി​െൻറ ദൈനംദിന ചെലവുകള്‍ ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി വഹിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉത്തരവിലൂടെ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രവാസികളുടെയും വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് സ​െൻറര്‍ പ്രവര്‍ത്തിക്കുന്നത്. യോഗത്തില്‍ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.