ഇന്ദിരഗാന്ധി ജന്മ ശതാബ്​ദി ആഘോഷവും കോണ്‍ഗ്രസ് കുടുംബ സംഗമവും

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് ചുള്ളിയോട് വാര്‍ഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ പ്രസിഡൻറ് അസൈനാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, ഡി.സി.സി സെക്രട്ടറി എം.എ. റസാഖ്, ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ബാബു മോഹനകുറുപ്പ്, കലാസാംസ്‌കാരിക സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് എന്‍.എ. കരിം, എ. ഗോപിനാഥ്, വി.പി. അബ്ദുൽകരീം, എന്‍.എം. ബഷീര്‍, അജീഷ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളെ ആദരിച്ചു. ഇന്ദിരഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ വൃക്ഷതൈകള്‍ നട്ടു. പരിപാടികൾ ഇന്ന് പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രം: രാമായണ പാരായണം -രാവിലെ 8.00 അഞ്ചാം മൈല്‍ അമ്പലക്കുന്ന്‍ സുബ്രഹ്മണ്യ ക്ഷേത്രം: രാമായണ പാരായണം -രാവിലെ 8.00 അമരമ്പലം സൗത്ത് ശിവക്ഷേത്രം: രാമായണ പാരായണം -വൈകീട്ട് 4.00 അഞ്ചാം മൈല്‍ യമാനിയ ഇംഗ്ലീഷ് സ്കൂള്‍: പാര്‍ലമ​െൻറ്, ക്ലബ് ഉദ്ഘാടനം -ഉച്ചക്ക് 2.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.