മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ഇന്ന്​

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ അഞ്ചാമത് ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. 35 വാര്‍ഡുകളിലായി 112 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാർഥികള്‍ അഞ്ചുപേരുള്ള മട്ടന്നൂര്‍ വാര്‍ഡിലും ഏറ്റവും കുറവ് രണ്ടുപേരുള്ള ബേരവുമാണ്. 168 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. എല്ലാ പോളിങ് ബൂത്തിലും വിഡിയോ ചിത്രീകരണത്തിന് സംവിധാനമൊരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ വോട്ടെണ്ണല്‍ നടക്കും. വോട്ടിങ് യന്ത്രങ്ങള്‍ മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍നിന്ന് ഇന്നലെ വിതരണംചെയ്തു. റിട്ടേണിങ് ഓഫിസറായ ഫോറസ്റ്റ് ഡിവിഷനല്‍ ഓഫിസര്‍ സുനില്‍ പാമിഡിയുടെ നേതൃത്വത്തിലായിരുന്നു യന്ത്രങ്ങള്‍ വിതരണംചെയ്തത്. മലയാള അക്ഷരമാലാക്രമത്തിലാണ് സ്ഥാനാർഥികളുടെ പേരുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.