വൃക്കരോഗികൾക്ക് സർക്കാർ മരുന്നുകൾ ലഭ്യമാക്കണം ^കിഡ്​നി ​വെൽഫെയർ സൊസൈറ്റി

വൃക്കരോഗികൾക്ക് സർക്കാർ മരുന്നുകൾ ലഭ്യമാക്കണം -കിഡ്നി വെൽഫെയർ സൊസൈറ്റി വൃക്കരോഗികൾക്ക് സർക്കാർ മരുന്നുകൾ ലഭ്യമാക്കണം -കിഡ്നി വെൽഫെയർ സൊസൈറ്റി മലപ്പുറം: ജില്ലയിലെ വൃക്കരോഗികൾക്ക് സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ലഭ്യമാക്കണമെന്ന് കിഡ്നി പേഷ്യൻറ്സ് വെൽെഫയർ സൊസൈറ്റി ആവശ്യപ്പെട്ടു. സൊസൈറ്റി സഹായത്തോടെ സ്ഥാപിച്ച ഡയാലിസിസ് യൂനിറ്റുകൾ ഏറ്റെടുക്കുകയും ജീവനക്കാരുടെ ശമ്പളവും ഉപകരണങ്ങളും സർക്കാർ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജനകീയ പിന്തുണയോടെ സ്ഥാപിക്കപ്പെട്ട ഡയാലിസിസ് യൂനിറ്റുകൾ മാത്രമാണ് ജില്ലയിൽ സർക്കാർ ആശുപത്രികളോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നത്-. ഇവ സർക്കാർ ഏറ്റെടുത്തിട്ടിെല്ലന്നും ജീവനക്കാർക്കുള്ള ശമ്പളം പോലും പിരിവെടുത്താണ് നൽകുന്നതെന്നും യോഗം ഉണർത്തി. സർക്കാർ ഇവ ഏറ്റെടുത്താൽ ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തിലുള്ള സൊസൈറ്റി പ്രവർത്തനം അവസാനിപ്പിക്കാനും തീരുമാനിച്ചു. ജനകീയ വിഭവ സമാഹരണം ശക്തമാക്കി ഈ വർഷവും സാമ്പത്തിക സഹായവും മരുന്ന് വിതരണവും തുടരും. സൊസൈറ്റി പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രചാരണം സംഘടിപ്പിക്കും. ചെയർമാൻ ഡോ. എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഉമ്മർ അറക്കൽ, ട്രഷറർ ഡോ. ബക്കർ തയ്യിൽ, സലീം കുരുവമ്പലം, തറയിൽ അബു, പി.പി. അബൂബക്കർ, എ.കെ. അബ്ദുൽ കരീം, വി.പി. സാലിഹ് വളാഞ്ചേരി, പി. ഫൈസൽ, കെ.എം. ബഷീർ നിലമ്പൂർ, വി.പി. ഷാഹുൽ ഹമീദ്, അലി പത്തനാപുരം, ടി.കെ. ജാബിർ, ഒ. ശമീർ, മുഹമ്മദലി വാഴയൂർ എന്നിവർ സംസാരിച്ചു. ജി.എസ്.ടി അവ്യക്തത പരിഹരിക്കണം -കെ.വി.വി.ഇ.എസ് മലപ്പുറം: ജി.എസ്.ടിയിലെ അവ്യക്തതകൾ പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. വിറ്റുവരവ് 20 ലക്ഷം രൂപക്ക് താഴെ ടേൺ ഓവറുള്ളവർക്ക് ജി.എസ്.ടി റിട്ടേൺ നിർബന്ധമില്ലെന്നിരിക്കെ കമ്പനികൾ വ്യാപാരികൾക്ക് ഉൽപന്നങ്ങൾ നൽകാത്ത സ്ഥിതിയാണ്. ചെറുകിട കച്ചവടക്കാർക്കും ജി.എസ്.ടി രജിസ്േട്രഷൻ നിർബന്ധമാക്കിയതോടെ വ്യാപാരികൾ പ്രതിസന്ധിയിലായിരിക്കയാണെന്ന് യോഗം വിലയിരുത്തി. ജി.എസ്.ടി റിട്ടേൺ ലഘൂകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഇ.കെ. ചെറി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി റാബിയ, ബാബു കാരാശ്ശേരി, സലാം വളാഞ്ചേരി, പ്രമോദ് അരിയല്ലൂർ, റഫീഖ് പരപ്പനങ്ങാടി, എം. മുജീബ് റഹ്മാൻ, അപ്സര സലീം, അലി മിത്രാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.