സാമൂഹിക സുസ്​ഥിതി സാധ്യമാകുക സ്​ത്രീശാക്​തീകരണത്തിലൂടെ ^റഷീദലി ശിഹാബ് തങ്ങൾ

സാമൂഹിക സുസ്ഥിതി സാധ്യമാകുക സ്ത്രീശാക്തീകരണത്തിലൂടെ -റഷീദലി ശിഹാബ് തങ്ങൾ വളാഞ്ചേരി: വിദ്യാഭ്യാസപരമായ സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക സുസ്ഥിതി സാധ്യമാകൂവെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. വളാഞ്ചേരി മർകസ് 30ാം വാർഷിക, സനദ്ദാന മെഗാ സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച മർകസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മർകസ് മഹല്ല് കൂട്ടായ്മ പ്രസിഡൻറ് ഹുസൈൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.ഐ.സി അസി. കോ-ഓഡിനേറ്റർ അഹ്മ്മദ് വാഫി ഫൈസി കക്കാട് മുഖ്യപ്രഭാഷണം നടത്തി. ആബിദ് ഹുദവി തച്ചണ്ണ, മുനീർ ഹുദവി വിളയിൽ, സിദ്ദീഖലി രാങ്ങാട്ടൂർ, പി.വി. മുഹമ്മദ് മൗലവി, ടി.എച്ച്. കുഞ്ഞാലി ഹാജി, വി.എം. കുട്ടി ഫൈസി, പി.സി. സിദ്ദീഖുൽ അക്ബർ വാഫി, കെ.എം. ഗഫൂർ എന്നിവർ സംസാരിച്ചു. മർകസ് പ്രതിനിധികൾ, പ്രവാസി സംഘടന ഭാരവാഹികൾ എന്നിവരും കെ.കെ.എച്ച്.എം ഇസ്ലാമിക് ആൻഡ് ആർട്സ് കോളജ്, തഹ്ഫീളുൽ ഖുർആൻ കോളജ്, മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജ്, മർകസ് ബി.എഡ് കോളജ്, മർകസ് ബോർഡിങ് സ്കൂൾ, മർകസ് യതീംഖാന എന്നിവിടങ്ങളിലെ വിദ്യാർഥികളും കുടുംബങ്ങളും സംഗമത്തിൽ പങ്കെടുത്തു. സംതൃപ്ത ന്യൂനപക്ഷമുള്ളിടത്തേ സമാധാനമുണ്ടാവൂ എന്ന് ന്യൂനപക്ഷ സമ്മേളന സെഷൻ ഉദ്ഘാടനം ചെയ്യവെ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ രണ്ടത്താണി, ഹൈദരലി വാഫി ഇരിങ്ങാട്ടിരി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി, ഇബ്രാഹിം ഹാജി തിരൂർ, കാടാമ്പുഴ മൂസഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.