കണ്ണങ്കണ്ടി ഇ^സ്​റ്റോറിൽ ഒാണം സിൽവർ ജൂബിലി ആഘോഷം

കണ്ണങ്കണ്ടി ഇ-സ്റ്റോറിൽ ഒാണം സിൽവർ ജൂബിലി ആഘോഷം ബിസിനസ് കണ്ണങ്കണ്ടി ഇ-സ്റ്റോറിൽ ഒാണം, സിൽവർ ജൂബിലി ആഘോഷം കോഴിക്കോട്: മലബാറിലെ മുൻനിര ഗൃഹോപകരണ ശൃഖലയായ കണ്ണങ്കണ്ടിയുടെ ഇൗ വർഷത്തെ ഒാണം ഒാഫറുകൾക്ക് തുടക്കമായി. 25ാം വാർഷികാഘോഷത്തി​െൻറ നിറവിൽ പരമാവധി വിലക്കുറവും സമ്മാനങ്ങളും ഉറപ്പാക്കുമെന്ന് മാനേജ്മ​െൻറ് അറിയിച്ചു. ഒാണം ഒാഫറി​െൻറ ബംബർ സമ്മാനമായി നറുക്കെടുപ്പിലൂടെ 25 പവൻ ഡയമണ്ട് നെക്ലേസാണ് കണ്ണങ്കണ്ടി ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ഹ്യുണ്ടായ് ഇയോൺ കാറും 25 പേർക്ക് സ്വർണമോതിരവും 25 പേർക്ക് ഡയമണ്ട് പ​െൻറൻറും ഒരാൾക്ക് നൂറുശതമാനം കാഷ്ബാക്ക് ഒാഫറും നൽകും. മറ്റ് സമ്മാനങ്ങളുമുണ്ട്. 'ഹെൽത്തി കുക്കിങ്' പരിശീലിപ്പിക്കുന്ന 'ലൈവ് കിച്ചൺ' കണ്ണങ്കണ്ടിയുടെ പ്രത്യേകതയാണ്. ഉപഭോക്താക്കൾക്കായി ഒാണക്കാല ഷോപ്പിങ്ങിന് ബജാജ് ഫിനാൻസ് വഴി ലളിതമായ തവണ വ്യവസ്ഥയിൽ പലിശരഹിത വായ്പ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ചയും ഷോറൂം തുറന്നു പ്രവർത്തിക്കും. ഒാഫറുകൾ കണ്ണങ്കണ്ടിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാകുമെന്നും കണ്ണങ്കണ്ടിയുടെ ഇരുപതാമത് ഷോറൂം സുൽത്താൻ ബത്തേരിയിൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും ജനറൽ മാനേജർ ജി. ഹരീഷ്കുമാർ പറഞ്ഞു. ഫോൺ: 9946 354 141.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.