മങ്കട അബ്​ദുല്‍ അസീസ് മൗലവി സ്മാരക പുരസ്‌കാരം കെ. ജമാലുദ്ദീന്

മങ്കട: പ്രഫ. മങ്കട ടി. അബ്ദുല്‍ അസീസ് മൗലവി സ്മാരക പുരസ്‌കാരം ഇംഗ്ലീഷ് സാഹിത്യകാരന്‍ കെ. ജമാലുദ്ദീന്. വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്തെ മികവ് പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തതെന്ന് പുരസ്‌കാര നിർണയ സമിതി ചെയര്‍മാന്‍ അഡ്വ. ടി. കുഞ്ഞാലി അറിയിച്ചു. 5001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം 12ന് മങ്കടയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. കടന്നമണ്ണ സ്വദേശിയായ കെ. ജമാലുദ്ദീന്‍ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ പഠന വിഷയമായ അഞ്ച് പുസ്തകങ്ങളുടെ കര്‍ത്താവാണ്. ഡിസ്ട്രിക്റ്റ് സ​െൻറര്‍ ഫോര്‍ ഇംഗ്ലീഷില്‍ ചീഫ് ട്യൂട്ടറാണ്. ചിത്രം mankada JAMALUDHEEN: കെ. ജമാലുദ്ദീന്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.